Monday, October 10, 2011

സ്വരം

വീണ്ടും അതേ സ്വരം മനസ്സില്‍ അലയടിച്ചുകൊണ്ടേയിരിക്കുന്നു 
നിലാവും നിശാഗന്ധിയും പ്രണയിക്കുന്ന യാമങ്ങളില്‍ 
സമയത്തിന്റെ വേഗത അറിയാതെ മെല്ലെ മെല്ലെ നീ എന്റെ കാതില്‍ മന്ത്രിച്ചത് ...
മറവിയുടെ കയങ്ങളില്‍ 
നിന്റെ ഓര്‍മകളെ വലിച്ചെറിഞ്ഞു 
മുന്‍പോട്ടു നടക്കുവാന്‍ എനിക്കെങ്ങനെയാവും ...
എന്റെ പ്രാണനില്‍ നിന്നെ ഞാന്‍ കോര്‍ത്തെടുത്തതല്ലേ ....
നിന്റെ ഓര്‍മകളുടെ പിന്‍വിളികളില്‍ 
ഈ ജന്മം മുഴുവന്‍ നെടുവീര്‍പ്പുകളെ ഏറ്റുവാങ്ങും..

8 comments:

  1. നന്നായിരിക്കുന്നു ..നിശാഘന്ധി അല്ല നിശാഗന്ധി ആണ്

    "എന്നില്‍ നിന്ന് ഏറെ ദൂരെ ആയിരിക്കാം നീ
    അത്രയും ദൂരം എത്താന്‍ എനിക്ക്
    എന്റെ കണ്‍പോളകള്‍ ഒന്ന് ചിമ്മിയാല്‍ മതി "

    ReplyDelete
  2. "Ninte ormakale valicherinju enik engane munottuppkanakum" nannayirikunnu....

    ReplyDelete
  3. കൊച്ചുകവിത നന്നായിട്ടുണ്ട്! കേട്ടോ.. :-)
    ആദ്യമായാണ് ഇവിടെ വരുന്നത്..പോസ്റ്റുകള്‍ വായിച്ചു...നല്ല പോലെ എഴുതുക..
    ആശംസകള്‍!

    ReplyDelete
  4. ചില കുരുക്കുകള്‍ മുറുകിയിട്ടെ അറിയൂ...
    പിന്നെ മോചനമില്ല.

    ReplyDelete
  5. നിന്റെ ഓര്‍മകളെ വലിച്ചെറിഞ്ഞു
    മുന്‍പോട്ടു നടക്കുവാന്‍ എനിക്കെങ്ങനെയാവും ...

    Nice lines

    ReplyDelete
  6. കുട്ടിക്കവിത നന്നായിട്ടുണ്ട്..

    ReplyDelete
  7. എന്റെ പ്രാണനില്‍ നിന്നെ ഞാന്‍ കോര്‍ത്തെടുത്തതല്ലേ ....
    യ്യോ ആഴ്ന്നിറങ്ങുന്ന വരികള്‍ :)

    ReplyDelete
  8. ഈ ജന്മം മുഴുവന്‍ നെടുവീര്‍പ്പുകളെ ഏറ്റുവാങ്ങും..

    ReplyDelete