Thursday, October 27, 2011

നിശാഗന്ധിയെ തൊട്ട കാറ്റ് ...

പൂവുകളുടെയും ഇലകളുടെയും 
കൈവഴികള്‍ താണ്ടി,
സന്ധ്യാദീപത്തിന്റെ നൈര്‍മല്യം തഴുകി ,
കൈക്കുടന്ന നിറയെ മഞ്ഞിന്റെ കണങ്ങളുമായി ,
നിശ്ചലമായ സാഗരഹൃദയത്തില്‍ ഇക്കിളി കൂട്ടി ,
ഒരു ഇളംകാറ്റ് ആ വഴി പോയി ..
ശ്മശാനത്തിനപ്പുറം സ്വപ്നം തൂങ്ങിമരിച്ച മരച്ചില്ലക്ക് താഴെ ,
ഒരു നിശാഗന്ധി വിരിഞ്ഞിരുന്നു ...
അവളുടെ പുഞ്ചിരിയെ തൊട്ടുകൊണ്ട്‌ ..
വിദൂരങ്ങളില്‍ ഓര്‍മ്മകളോപ്പം അസ്തമിക്കുന്ന...
കിരണങ്ങളില്‍ പൊയ് മറയുന്നു ... 
എവിടെയ്ക്കോ ....



4 comments:

  1. നല്ല വരികള്‍ ഒരുപാട് ഇഷ്ടമായി !! :)

    ReplyDelete
  2. നീ അറിഞ്ഞിരുന്നില്ല അല്ലെ ..
    നിനക്കായി വേദനയോടെ
    ഞാന്‍ പൊഴിച്ച കണ്ണീരില്‍
    ഒരു തുള്ളിയെങ്കിലും
    നീ അറിഞ്ഞിരുന്നെങ്കില്‍ ,
    ഒരു നൂറു ജന്മം
    നീ എന്നെ നിന്നോട് ചേര്‍ത്തു വച്ചേനെ ...
    നീ അറിഞ്ഞിരുന്നില്ല അല്ലെ ..
    നിന്റെ വിരഹത്തില്‍
    മനം നൊന്തു ഞാന്‍
    പിടഞ്ഞു മരിക്കുന്നത് വരെ
    നീ അറിഞ്ഞിരുന്നില്ല അല്ലെ ..
    അത് വരെ എന്റെ പ്രാണനെ,
    ഞാന്‍ മുറുക്കി പിടിച്ചത് നിനക്ക് വേണ്ടിയാണെന്ന് ...

    ReplyDelete
  3. കാറ്റല്ലേ കറങ്ങി തിരിഞ്ഞു പിന്നെയും വരുമെന്നെ....
    ഒന്നുമല്ലേലും ഭൂമി ഉരുണ്ടതല്ലേ....വേറെ എവിടെ പോകാന്‍?
    നമുക്ക് കാത്തിരിക്കാം.....പോയ്മറഞ്ഞ ആ കാറ്റിനായി.....

    ReplyDelete