Sunday, October 30, 2011

മൂന്നു നൂറ്റാണ്ടുകള്‍ ...

ആദ്യം അവന്‍ 
എന്നെ കൂട്ടിക്കൊണ്ടു പോയത് സ്വര്‍ഗ്ഗത്തിലെയ്ക്കാണ്.. !
അവിടെ ഞാനും അവനും മാത്രമേ ഉണ്ടായിരുന്നുള്ളൂ ..
അപ്പോള്‍ എനിക്ക് തൂവെള്ള ചിറകുകളും 
നീല കണ്ണുകളുമായിരുന്നു.. !
അവിടെ വച്ച് അവന്‍ എന്നെ 
അവന്റെ മാറോടു ചേര്‍ത്തു കൊണ്ട് പറഞ്ഞു 
നിന്നെ ഞാന്‍ സ്നേഹിക്കുന്നത് ,
എന്നും ഈ സ്വര്‍ഗ്ഗത്തില്‍ 
നമുക്കൊരുമിച്ചു താമസിക്കാനാണെന്ന്... !
എന്റെ നീല കണ്ണുകള്‍ മൂടി ഞാന്‍ അത് കേട്ടു.. !
പിന്നീട് അവന്‍ എന്നെ കൂട്ടിക്കൊണ്ടു പോയത് 
ഒരു താഴ്വരയിലേയ്ക്കായിരുന്നു...
അവിടെ മുഴുവന്‍ ഇരുട്ടായിരുന്നു ...
അപ്പോള്‍ എനിക്കവനെ  കാണാന്‍ കഴിയില്ലായിരുന്നു!
താഴ്‌വരയുടെ പേര് മൌനം എന്നായിരുന്നു ...
അവിടെ വച്ച അവന്‍ എന്നോട് ഒന്നും സംസാരിച്ചില്ല...
എങ്കിലും എന്റെ കൈകള്‍ അവന്റെ കൈകളിലായിരുന്നു ... !
ആ കൈകള്‍ക്ക് മൃദുലത ഉണ്ടായിരുന്നില്ല... !
അവിടെയാണ് ഞാന്‍ ഉപേക്ഷിക്കപ്പെട്ടത് ...
അവന്‍ എവിടെയെന്നു എനിക്ക് അറിയാതായത് ...!
അവന്റെ പേര് മാത്രം ഉറക്കെ നിലവിളിച്ചു കൊണ്ട് 
തനിയെ ഞാന്‍ ഓടിയെത്തിയത് ,
ഒരു കാരാഗൃഹത്തിലാണ് ...
ഓര്‍മ്മ എന്ന് പേരുള്ള 
മരണം മണക്കുന്ന മുറിയായിരുന്നു അത് .. !
അവിടെ ഞാന്‍ അടയ്ക്കപ്പെട്ടു ...
മൂന്നു നൂറ്റാണ്ടുകള്‍ ...
ഇന്നും ഞാന്‍ അതേ മുറിയിലാണ് ...
അവന്‍ എന്ന് വരും എന്നെനിക്കറിയില്ല ... !
എനിക്ക് സംസാരശേഷി നഷ്ടപ്പെട്ടിരിക്കുന്നു .. !
ഒന്ന് മാത്രം എനിക്ക് പറയാനാവും..
അവന്റെ പേര് .. !
ചിലപ്പോഴൊക്കെ അവന്‍ വരാറുണ്ട്,
തലയോട്ടിയും തീയും നിറഞ്ഞ നരകത്തില്‍ നിന്നും ,
എന്റെ സ്വപ്നങ്ങളില്‍ തീ പടര്‍ത്താന്‍ ... !
മറ്റു ചിലപ്പോള്‍ അവന്‍ വരും ,
ആളിക്കത്തുന്ന ചിന്തകളില്‍ എണ്ണ പകരാന്‍ ...!
എങ്കിലും ഞാന്‍ ഇവിടെ കാത്തിരിക്കുകയാണ് ...
എപ്പോഴോ ഞാന്‍ അറിയാതെ 
അവന്‍ അരിഞ്ഞു മാറ്റിയ വെള്ള ചിറകുകളും ...
പിഴുതെറിഞ്ഞ നീലകണ്ണുകളും ..കൊണ്ട് ...
അവന്‍ തിരികെ വരുന്നതിനായി...
എന്നിട്ട് എന്നെയും കൂട്ടി ആ സ്വര്‍ഗ്ഗത്തിലേയ്ക്ക് പറക്കുവാന്‍ ... !
അവന്‍ എന്നെ ചതിച്ചതാവില്ല ...
അവന്‍ വരും... അവന്‍ എനിക്ക് വേണ്ടി എന്നെങ്കിലും വരും ... !



14 comments:

  1. വെള്ള ചിറകുകളുമായി വരും...
    ഒരു പെരു മഴയത്ത്...

    ReplyDelete
  2. വല്ല കാര്യവുമുണ്ടായിരുന്നോ അവന്റെ കൂടെ പോകാന്‍

    ReplyDelete
  3. ഇതു കഥയോ കവിതയോ?...എന്തായാലും നന്നായിട്ടുണ്ട് !! :)

    ReplyDelete
  4. അവന്‍ എന്നുള്ളിടത്ത് അവള്‍ എന്ന്‍ ചേര്ത്ത് വായിക്കാനാ രസം..

    ReplyDelete
  5. ബരാന്നു പറഞ്ഞിട്ട് ചേട്ടന്‍ ബരാതിരുന്നാലോ?

    എഴുതി മടുത്തു കമന്റാനും തുടങ്ങിയോ?

    ReplyDelete
  6. അവന്‍ വരും..എന്നെങ്കിലും വരും..super lines..congrats..kepp writing

    ReplyDelete
  7. ഇത് ഞാന്‍ മുമ്പ് പറഞ്ഞത് പോലെ തന്നെ...

    ReplyDelete
  8. ന്‍റെ..കൊച്ചെ ..അവസാനം വെള്ള ചിറകു പോയത് മിച്ചം ....ഇബടെ കോഴികോട് അങ്ങാടിന്ന് വേണേല്‍ 2 എണ്ണം മേടിക്കാം വേണോ

    ReplyDelete
  9. കുറെ സീരിയസ് ആയതല്ലേ
    ഇനി തമാശ ആകാം

    ReplyDelete
  10. ഈ പറയുന്ന നരകവും, തീയും, മരണ മണമുള്ള മുറികളും അങ്ങനെ എല്ലാം അവനവന്‍ സ്വയം തീര്‍ക്കുന്നത് ആണെങ്കിലോ...??
    സ്വന്തമാക്കാന്‍ മാത്രമുള്ളതാണോ പ്രണയം...? ഞാന്‍ ഒരുവളെ പ്രണയിക്കുന്നു എങ്കില്‍, എന്റെ പ്രണയം സത്യമാണ് എങ്കില്‍ അവളുടെ ഓര്‍മ്മകള്‍ എങ്കിലും ഉള്ള ഏതൊരു ലോകവും എനിക്ക് ഏറ്റവും മനോഹരമാണ്; പ്രിയപ്പെട്ടതാണ്.....

    ReplyDelete