Tuesday, December 11, 2012

നമുക്ക് മഴയാവാം

ഇത്തിരിക്കവിതയെന്‍
നെഞ്ചില്‍ ബാക്കി വയ്ക്കാം !
നിന്നില്‍ നിന്നും
പ്രണയമൊരു രാത്രിമഴയായ്
എന്നിലേയ്ക്കൊഴുകും വരെ
പൂവായ് വിരിഞ്ഞു നില്‍ക്കാം !
തുള്ളി തോരുമ്പോള്‍
നിന്നോടൊപ്പം മണ്ണിന്‍ മാറിലൊഴുകി ,
അലിഞ്ഞില്ലാതാവാം !!



3 comments:

  1. ജിലൂ ... കവിതകള്‍ അതിമനോഹരം ! എനിക്ക് ഇത് വായിക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷം എങ്ങനെ പറഞ്ഞു അറിയിക്കണം എന്ന് അറിയില്ല ..... എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ....

    ReplyDelete
  2. നീയായി മാറുവാന്‍... നിന്നോടൊപ്പം അലിഞ്ഞില്ലാതാവാന്‍.. ഇന്നുമെന്‍ നോവിന്റെ ഗാനം പാടുന്നു ഏതോ രാപ്പാടി...

    ReplyDelete