Saturday, December 8, 2012

ഉണര്‍ത്തുപാട്ട്

ഉറവിടമറിയാത്തൊരു ഗാനമെന്നെ
ഉണര്‍ത്താറുണ്ടകലങ്ങളില്‍ നിന്നെന്നും !
പൂത്തു നില്‍ക്കുന്ന കടമ്പുകള്‍ക്കുമപ്പുറം
നിശ്ചലമായ തടാകക്കരയില്‍
ആരോ പാടുന്നതാവാം !
വിങ്ങുമോര്‍മ്മകള്‍ക്കൊണ്ട്
മുറിവേറ്റോരുയിരില്‍
പിറന്നതാവാം !
നക്ഷത്രമില്ലാത്ത
തണുത്ത രാവുകളില്‍ നീ
ഇനിയും പാടുക !
കാതോര്‍ത്തിരിക്കാം
ഞാനെന്നുമീ തീരത്ത്‌ !

3 comments:

  1. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  2. നിശ്ശബ്ദമായാരോ പാടുന്ന പാട്ടുകള്‍...
    ഒരു നോവായി നൊമ്പരമായി...

    ReplyDelete