Tuesday, March 19, 2013

കവിജന്മം

ഈ നിമിഷം നിറയ്ക്കുന്ന
ശൂന്യത മുതൽ ,
ഇതിനു ശേഷമുള്ള
നീണ്ട ഇടവേളയും ,
അതിനുമപ്പുറം
പ്രളയം പോലിരച്ചു കയറുന്ന
മഹാമൌനവും ,
എങ്ങോ മുഖമറിയാതെ  ,
സ്വരം കേൾക്കാതെ ,
ഒരു നിശ്വാസത്തിൻ
മിന്നൽപ്പിണരിൽ
ചിതറുന്ന സ്വപ്നമേ
നീയും കവിതയാണ് !
അവൾ പറഞ്ഞതും
നീ കേൾക്കാതെ പോയതും,
കേവലമീ ഇടവഴി
പോലും കവിതയാണ് !
ആ കണ്ണുകളും
കണ്ണുകളിൽ
ആളുന്ന അഗ്നിയും ,
നാളെയും
നാളെയുടെ നനഞ്ഞ വീഥിയിൽ
എന്നെയും കാത്തു നിൽക്കുന്ന
മരണവും !
ഓരോ വരിയിലും
ഒഴുകിയിറങ്ങുന്ന
വറ്റി വരളുന്ന
താനേ മറയുന്ന
ഈ  ജന്മവും കവിത !

4 comments:

  1. കേവലമീ ഇടവഴി
    പോലും കവിതയാണ് !

    നല്ല വരികൾ

    ശുഭാശംസകൾ ...

    ReplyDelete
  2. കവിതാമയം!
    ആശംസകള്‍

    ReplyDelete
  3. നീ തന്ന ശൂന്യതയും, നിന്നിലേക്കുള്ള ഇടവേളകളും..
    ചിതറിയ സ്വപ്നങ്ങളും ഇന്നെന്‍റെ കവിതകള്‍,..

    ReplyDelete
  4. ശൂന്യതയിലും മൌനത്തിലും ചിതറുന്ന സ്വപ്നങ്ങളിലും അ൪ത്ഥം തേടുന്ന കവിമനസ്സുതന്നെയും ഒരു കവിതയാണ്...

    ReplyDelete