Tuesday, September 10, 2013

തീപ്പെട്ടി .. തീ ചുമക്കുന്ന പെട്ടി

വയറ്റിലൊരു പന്തം ചുമന്ന്
അമ്മയുടെ അരികില്‍
ഒരു കുഞ്ഞിപ്പെട്ടി ..
കാടുകളുടെ ഒരുമയിലേയ്ക്കും
മേടുകളുടെ ഉണക്കിലേയ്ക്കും
കത്തിക്കയറുന്ന
തീക്കുരുന്നിന്‍റെ
വിശപ്പ്‌ ചുമക്കുന്ന കൊച്ചുപെട്ടി ..
അച്ഛന്‍റെ തണുപ്പിനൊപ്പം
പല രാത്രികളിലും കൂടെയിരുന്ന്
ചുണ്ടിലെ പുകയെരിച്ച്,
മടിക്കുത്തില്‍ ചൂടുപറ്റിയിരുന്ന്‍,
എപ്പോഴോ തന്‍റെ ചൂടിന്
അച്ഛന്‍റെ തണുപ്പിനെ
കീഴ്പ്പെടുത്താനാവില്ലെന്നറിഞ്ഞപ്പോള്‍
ആ ശരീരമാകെ എരിഞ്ഞുകയറി ,
പിന്നെ എങ്ങോട്ടേയ്ക്കോ
അച്ഛനെക്കൊണ്ട് പോയ
തീ ചുമക്കുന്ന പെട്ടി..


3 comments:

  1. തീപ്പെട്ടിയില്ലാത്തതിനാല്‍ ജനങ്ങള്‍-
    ക്കേര്‍പ്പെട്ട കഷ്ടം പറയാവതല്ല
    ഇപ്പോഴതിന്മാതിരിയൊന്നുമില്ല
    തീപ്പെട്ടിയില്ലാത്തൊരു വീടുമില്ല

    ReplyDelete
  2. അച്ഛനെ ചുമന്ന് കൊണ്ടുപോയ
    തീ ചുമക്കുന്ന പെട്ടി..

    ReplyDelete
  3. നല്ലൊരു കവിത

    ശുഭാശംസകൾ....

    ReplyDelete