വേദനതന്‍ ഗര്‍ഭപാത്രത്തില്‍,
എന്റെ ചിന്തകള്‍ തളിര്‍ക്കുന്നു വീണ്ടും...
തൂലികതുമ്പിന്റെ അഗ്രത്തിലും,
എന്റെ പ്രാണനില്‍ പൂവിട്ട ഗാനത്തിലും,
ഒരു നിശാഗന്ധിതന്‍ മൌനത്തിലും
ഇരുളിന്റെ നെഞ്ചിലെ ശൂന്യതയിലും ,
എന്റെ ഓര്‍മ്മകള്‍ തളര്‍ന്നു മയങ്ങുന്നു ...
ഏതു ജന്മത്തിലാനെന്റെ
സ്വപ്നത്തെ, പ്രണയമേ നിന്റെ കൈകളാല്‍
ഇരുളിലെയ്ക്കെറിഞ്ഞുടച്ചത് ?
ഏതു യാമത്തിലാണെന്റെ
ജീവനെ, വിരഹമേ നിന്റെ ജ്വാലകള്‍
നോവായി പൊതിഞ്ഞത്?