
വെയില്‍നാളങ്ങളുടെ ഇഴകള്‍ക്കിടയില്‍ ഞാന്‍ ,
പണ്ടെങ്ങോ മറന്നുകളഞ്ഞ ഓര്‍മ്മചിത്രങ്ങള്‍ ...
അന്തരങ്കത്തില്‍ നിന്നും ഞാന്‍ പിഴുതെറിഞ്ഞ,
നീയെന്ന മുറിവിന്റെ കടുപ്പം.....
തനിയെ ഇരുന്നു ഞാന്‍ വിങ്ങിക്കരയുമ്പോള്‍ ,
നിഴല്‍പ്പാടുകല്‍ക്കൊപ്പം നിന്‍റെ നീളമേറിയ വിരലുകള്‍ ,
അഗ്നിച്ചിറകുകള്‍ പോലവേ എന്റെ ചുമലില്‍ വീഴ്ത്തുന്നു...
കണ്ണീര്‍ക്കടലില്‍ വീണ്ടും ഓര്‍മകളുടെ ഓളങ്ങള്‍ വരച്ചുകൊണ്ട് ,
വേടന്റെ അമ്പു പോലെ നീ എന്നെ പിന്തുടര്‍ന്ന് വേട്ടയാടുന്നു...
അകലാന്‍ ശ്രമിക്കുമ്പോഴും കൂടുതല്‍ അടുക്കുന്ന വിരഹമേ...
നിന്‍റെ നഖമുനയില്‍ എന്റെ ശ്വാസനാളങ്ങള്‍ കുരുങ്ങിക്കിടക്കുന്നു...
വിറയാര്‍ന്ന ഒരു വാക്കിനാല്‍ എന്റെ ജീവന്‍ തട്ടിയുടച്ചു നീ പോയിമറഞ്ഞ നാള്‍ മുതല്‍ ,
നിലക്കാത്ത ചുടുനിശ്വാസത്തില്‍ വേവുകയാണ് ഞാന്‍ ...
മരണത്തിനും ഓര്‍മ്മകള്‍ക്കുമിടയില്‍ ഇനിയും എത്രനാള്‍...?
“അകലാന്‍ ശ്രമിക്കുമ്പോഴും കൂടുതല്‍ അടുക്കുന്ന വിരഹമേ...
ReplyDeleteനിന്‍റെ നഖമുനയില്‍ എന്റെ ശ്വാസനാളങ്ങള്‍ കുരുങ്ങിക്കിടക്കുന്നു...”
കൊച്ചോ,
നിന്റെ വരികള്‍ക്ക് പലപ്പൊഴും വല്ലാത്ത ഒരു മാസ്മരികത ഉണ്ട്. എല്ലാത്തിനും വല്ലാത്ത ഒരു വേദനയും.
മുന്‍പൊരിക്കല്‍ പറഞ്ഞത് ഞാന്‍ വീണ്ടും പറയുന്നു. ഈ എഴുത്തുകള്‍ക്കൊപ്പം, സാമൂഹിക പ്രതിബദ്ധത ഉള്ള എഴുത്തുകള്‍ കൂടി പിറക്കട്ടെ ആ തൂലികത്തുമ്പില്‍ നിന്ന്.
ചിന്തകളെയും വാക്കുകളെയും പ്രണയം,വിരഹം,കണ്ണീര്‍, കാത്തിരിപ്പ് എന്നിങ്ങനെ തളച്ചിടാതെ സ്വതന്ത്രമാക്കൂ..
നിനക്കെ ഏറെയുണ്ട് പറയാന്‍ ഈ സമൂഹത്തോട്..
ആശംസകള്‍... :)
അതെ എനിക്കും പറയാനുള്ളത് 'അനുജി' എന്ന ബ്ലോഗര്‍ പറഞ്ഞത് തന്നെ . ദുഃഖ സങ്കടങ്ങളില്‍ നിന്നും ( സത്യമെങ്കിലും മിഥ്യ് യെങ്കിലും ) പുറത്തു കടക്കൂ .......
ReplyDeletewell said anuji.. :)
ReplyDeleteപ്രണയം...ദു:ഖം!!!
ReplyDeleteനോവുതിന്നുന കരളിനെ പാടുവാനാവൂ... നിത്യമധുരമായ്..അര്ദ്രമായ്..
ReplyDelete