മൌനം ഭുജിച്ചു ഞാന്‍ കഴിയാം
നീ വരുവോളം ...
മിന്നാമിനുങ്ങിന്റെ ഇത്തിരി വെട്ടം പോലും ,
ഇരുളിനെ വിഴുങ്ങി തീര്‍ക്കുന്നു ,
വാചാലമായെന്റെ ഹൃദയത്തെ
ഈ വെറും പ്രണയം വരിഞ്ഞു മുറുക്കുന്നത് പോലെ ...!
നിമിഷങ്ങള്‍ ആണ്ടുകളുടെ ദൈര്‍ഖ്യം സംഭരിച്ച്
എനിക്കൊപ്പം നില്‍ക്കുന്നു..!
എനിക്കറിയില്ല നീ എന്നെ മറക്കുമോ എന്ന് ..
എനിക്കറിയില്ല ഒടുവില്‍ നീ എന്നെ തേടിയെത്തുമോ എന്ന് ...
നീ എന്നെ സ്നേഹിക്കുന്നുവോ എന്നും ... !
എങ്കിലും ഞാന്‍ കാത്തിരിക്കുന്നു ....
നിനക്കായി ഒരായിരം സൂചിമുനകള്‍
ചിന്തയില്‍ തറഞ്ഞിട്ടും,
നിന്നോട് ഒരു പരിഭവവും പറയാതെ,
ഒരു വാക്കിന്റെ മൂര്‍ച്ച പോലും നിന്നെ ഏല്‍പ്പിക്കാതെ,
നിന്റെ വരവിനായി കാത്തിരിക്കുന്നു ...!
മഴ വീണ്ടും പെയ്യുന്നു ..
പൂക്കള്‍ വീണ്ടും വിരിയുന്നു... കൊഴിയുന്നു ...
ഒന്നുമറിയാതെ നിന്നെ മാത്രം
സിരകളില്‍ വേദനയോടെ പ്രസവിച്ച്.... ഞാന്‍ എന്നും ...!
ഒരു യാത്രാ മൊഴിയില്‍ എല്ലാം കുഴിച്ചു മൂടി
യാത്രയാവാന്‍ എനിക്കായിരുന്നെങ്കില്‍ ... !
എത്രയോ തവണ ശ്രമിച്ചു ...ഞാന്‍
പരാജയപ്പെട്ട സത്യം ... !
"ഒരു യാത്രാ മൊഴിയില്‍ എല്ലാം കുഴിച്ചു മൂടി
ReplyDeleteയാത്രയാവാന്‍ എനിക്കായിരുന്നെങ്കില്‍ ... !
എത്രയോ തവണ ശ്രമിച്ചു"
ശ്രമിച്ചു എങ്കില്‍ ആ പ്രണയത്തിന് ആത്മാര്‍ഥ്തയുണ്ടോ?
ചില പ്രണയങ്ങള്‍ ജീവിതത്തിലെ വെറും ഒരു ശീലമായി മാറിക്കഴിഞാലും പ്രണയമായി തന്നെ വ്യാഖ്യാനിക്കപ്പെടുന്നു.
ഈ കാത്തിരിപ്പ്.. ഇനി എത്ര നാള്‍...
ReplyDeleteAvan varilla enna chinthayil jevicholu.. kaalakramena maravi ellam maatumm. angela veendum haapyakum.. :):)
ReplyDeleteപൂക്കള്‍ വീണ്ടും വിരിയുകയോ....ശിവ ശിവ...???
ReplyDeleteദൈര്‍ഖ്യം അല്ല ദൈര്‍ഘ്യം ആണ് വേണ്ടത്