Monday, November 28, 2011

ഇരുട്ട് ..

വീണ്ടും ഇരുളുന്നു ...
ഇമകളില്‍ തളം കെട്ടിയ ചോര
എന്റെ കാഴ്ച മറച്ചതാവുമോ ??
അതോ ...
നിലാ ഹൃദയത്തിലേയ്ക്കുള്ള
പകല്‍ വെളിച്ചത്തിന്റെ കുതിപ്പില്‍
കാലിടറി വീണതോ ?
ഇരുളും തോറും ഇരുളും തോറും ...
എനിക്ക് ഭയമാണ് ....
ഇരുളിന്റെ മറവിലാണ് ...
ഓര്‍മ്മകള്‍ എന്റെ ബോധത്തെ
അല്‍പ്പാല്‍പ്പമായി തിന്നു തുടങ്ങുന്നത് ...
ആ വേദന നിനക്കറിയാമോ ??
എങ്ങനെ അറിയാന്‍....
ഓര്‍മകളില്‍ നീ ഇല്ലാതിരുന്നെങ്കില്‍ ...
തിരികെ ജീവിതത്തിലേയ്ക്ക് നടക്കാന്‍ ശ്രമിക്കുമ്പോള്‍ ...
പിന്നില്‍ നിന്നും
എന്റെ കഴുത്തില്‍ കുരുക്കിട്ടു നീ വലിക്കാതിരുന്നെങ്കില്‍ ...
എനിക്കറിയാം...
എത്ര ശ്രമിച്ചാലും നിന്റെ ഓര്‍മ്മകള്‍ എന്നെ
പിന്തുടര്‍ന്ന് വേട്ടയാടിക്കൊണ്ടിരിക്കുമെന്ന്...
വിഫലമെങ്കിലും കൊതിക്കുകയാണ് ഞാന്‍ ...
ഒരു നിമിഷമെങ്കിലും മനസ്സ് തുറന്നൊന്നു പുഞ്ചിരിക്കാന്‍ ....





3 comments:

  1. "ഒരു നിമിഷമെങ്കിലും മനസ്സ് തുറന്നൊന്നു പുഞ്ചിരിക്കാന്‍"

    പുഞ്ചിരിക്കും ഉടനെ തന്നെ.... പ്രാര്‍ത്ഥനയോടെ....

    ReplyDelete
  2. ഒരു നിമിഷമെങ്കിലും മനസ്സ് തുറന്നൊന്നു പുഞ്ചിരിക്കാന്‍ ....

    athu kannana ee ente e kathiripu .

    ReplyDelete
  3. മുറിവേറ്റ പ്രണയത്തിന്റെ ഓര്‍മ്മകള്‍ കയ്യില്‍ വേദനയുടെ കുരുക്കുമായി നിന്നെയും കാത്തിരിക്കുന്നു.....
    എങ്കിലും ഓര്‍ക്കുക, എന്നും നീ വേദനിക്കുമ്പോള്‍ നിന്റെ പ്രണയം ഒരിക്കലും മരിച്ചിട്ടില്ല എന്നല്ലേ അര്‍ത്ഥമാകുന്നത്....
    ഒരനശ്വര പ്രണയത്തിന്റെ ചില ബാക്കിപത്രങ്ങള്‍....

    ReplyDelete