Tuesday, November 29, 2011

വീണപൂവ്

നീ കണ്ടിരുന്നില്ല ....
നിനക്കു വേണ്ടി വിരിഞ്ഞ ഈ പൂവിനെ....
കൊഴിഞ്ഞു ... മണ്ണടിഞ്ഞപ്പോഴെങ്കിലും ....
ഒരു നോക്ക് നിനക്കു
തിരിഞ്ഞു നോക്കാമായിരുന്നില്ലേ....
ചവുട്ടി ഞെരിച്ചു  നീ
കടന്നു പോയ ഈ ഹൃദയത്തെ ??
എങ്കിലും ഈ  ജന്മം സഫലമാണ് ...
നിന്റെ പാദങ്ങളുടെ
പ്രഹരമെങ്കിലും ഏല്‍ക്കാന്‍,
ഇതിന്നായല്ലോ .... !!

10 comments:

  1. പൂക്കള്‍ പൂജക്ക്‌ സമര്‍പ്പിക്കാനുള്ളതാണ് !പാടത്തിനു കീഴില്‍ ചവിട്ടിയരക്കപ്പെടാന്‍ ഉള്ളതല്ല !
    സ്വന്തം മഹത്വവും വിലയും പൂവ് തിരിച്ചറിയുമെന്നു പ്രതീക്ഷിക്കുന്നു. ആശംസകള്‍!
    സസ്നേഹം,
    അനു

    ReplyDelete
  2. aashamsakal......... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE.............

    ReplyDelete
  3. പൂക്കള്‍ പൂജക്ക്‌ സമര്‍പ്പിക്കാനുള്ളതാണ് !പാടത്തിനു കീഴില്‍ ചവിട്ടിയരക്കപ്പെടാന്‍ ഉള്ളതല്ല !
    സ്വന്തം മഹത്വവും വിലയും പൂവ് തിരിച്ചറിയുമെന്നു പ്രതീക്ഷിക്കുന്നു. ആശംസകള്‍!
    സസ്നേഹം,
    അനു
    ^^^
    അങ്ങനെ പറഞ്ഞു കൊടുക്ക്‌.. :)

    ReplyDelete
  4. പ്രണയം സത്യമാണെങ്കില്‍ കവിതയില്‍ പറഞ്ഞിരിക്കുന്ന പോലെ, പ്രണയിക്കുന്നയാളുടെ പ്രഹരം പോലും സുഖമുള്ള ഒരു നീറ്റലാകും...
    ഈ വരികള്‍ സത്യമെങ്കില്‍ ആ പ്രണയത്തിനു മുന്നില്‍ ഞാന്‍ ശിരസ്സു നമിക്കുന്നു...

    ReplyDelete