ഒരു ദീർഘമായ മൌനത്തിന്റെ
ചെങ്കുത്തായ താഴ്വരയിലെവിടെയോ
മഞ്ഞുതുള്ളി പോലെ നീ മറഞ്ഞു !
ഇരുളിൽ ഇന്നും ഞാൻ തിരയുകയാണ്
നിന്റെ നക്ഷത്രവെളിച്ചം !
നീ പോയ വഴികളിൽ
സ്വപ്‌നങ്ങൾ മഞ്ഞുപുതച്ച്
മിഴിചിമ്മാതെ നിൽപ്പുണ്ടാവാം !
ആകാശപ്പരപ്പുകളിലെ
കരിമേഘക്കൂടുകളിൽ
കാറ്റിന്റെ ഈണത്തിൽ നീ
പാടുകയാണോ ?
ഏതോ പുഴയുടെ ഒഴുക്കിൽ
നീയും ദൂരങ്ങൾ തേടിയകന്നോ ?
നിന്റെ ചിന്തകൾ പെറ്റുപെരുകുന്ന
രാത്രികളിൽ ആത്മാവ്
തോരാതെ പെയ്യുന്നു ..
ഞാൻ നനയുന്നു
തനിയെ ... !!
നീ പോയ വഴികളിൽ
സ്വപ്‌നങ്ങൾ മഞ്ഞുപുതച്ച്
മിഴിചിമ്മാതെ നിൽപ്പുണ്ടാവാം !
ആകാശപ്പരപ്പുകളിലെ
കരിമേഘക്കൂടുകളിൽ
കാറ്റിന്റെ ഈണത്തിൽ നീ
പാടുകയാണോ ?
ഏതോ പുഴയുടെ ഒഴുക്കിൽ
നീയും ദൂരങ്ങൾ തേടിയകന്നോ ?
നിന്റെ ചിന്തകൾ പെറ്റുപെരുകുന്ന
രാത്രികളിൽ ആത്മാവ്
തോരാതെ പെയ്യുന്നു ..
ഞാൻ നനയുന്നു
തനിയെ ... !!
രാത്രിമഴ..
ReplyDeleteനല്ല കവിത
ശുഭാശംസകൾ...
ഭംഗമില്ലാതെ രാമഴ
ReplyDelete