തന്നില്‍ നിന്നും പകുത്ത്
മറ്റൊന്നിലേയ്ക്ക് പകരാന്‍
ജീവന്‍ നിറച്ചിട്ടുണ്ട് ഓരോ പെണ്ണിലും ..
ഗര്‍ഭാശയഭിത്തിയില്‍ കിനാവ് വളരുമ്പോള്‍
ജീവനോപ്പം ജീവിതം മുഴുവനായ്
കൊടുക്കുന്ന ഒന്‍പതു മാസങ്ങള്‍ ..
തുന്നിക്കൂട്ടുന്ന കുഞ്ഞുടുപ്പുകളിലും
തലോടി തഴുകുന്ന വയറിലും
അവള്‍ വരയ്ക്കുന്നത് സ്വപ്നങ്ങളല്ല
ഒരു ജന്മസാഫല്യമാണ് ...
ഇടയ്ക്കിടെ ഉണരുന്ന ഞെട്ടലുകളിലേയ്ക്ക്
അടിക്കടി ഉയരുന്ന ചെറുപാദങ്ങളിലേയ്ക്ക്
നെഞ്ചു താഴ്ന്നു ചുംബിക്കും ..
അമ്മക്കൈകളുടെ ചൂടില്‍ ഉദരം ..
അതിനുള്ളിലെ ജീവന്‍
തുള്ളിചാടുമ്പോള്‍
അമൃത് ചുരക്കുന്ന മുലക്കകണ്ണുകള്‍........ ..!!,
അമ്മയെന്ന വാക്കിന്‍റെ
പുണ്യത്തിലേയ്ക്ക് ചുവടുവയ്ക്കുന്നു ..
മറ്റൊന്നിലേയ്ക്ക് പകരാന്‍
ജീവന്‍ നിറച്ചിട്ടുണ്ട് ഓരോ പെണ്ണിലും ..
ഗര്‍ഭാശയഭിത്തിയില്‍ കിനാവ് വളരുമ്പോള്‍
ജീവനോപ്പം ജീവിതം മുഴുവനായ്
കൊടുക്കുന്ന ഒന്‍പതു മാസങ്ങള്‍ ..
തുന്നിക്കൂട്ടുന്ന കുഞ്ഞുടുപ്പുകളിലും
തലോടി തഴുകുന്ന വയറിലും
അവള്‍ വരയ്ക്കുന്നത് സ്വപ്നങ്ങളല്ല
ഒരു ജന്മസാഫല്യമാണ് ...
ഇടയ്ക്കിടെ ഉണരുന്ന ഞെട്ടലുകളിലേയ്ക്ക്
അടിക്കടി ഉയരുന്ന ചെറുപാദങ്ങളിലേയ്ക്ക്
നെഞ്ചു താഴ്ന്നു ചുംബിക്കും ..
അമ്മക്കൈകളുടെ ചൂടില്‍ ഉദരം ..
അതിനുള്ളിലെ ജീവന്‍
തുള്ളിചാടുമ്പോള്‍
അമൃത് ചുരക്കുന്ന മുലക്കകണ്ണുകള്‍........ ..!!,
അമ്മയെന്ന വാക്കിന്‍റെ
പുണ്യത്തിലേയ്ക്ക് ചുവടുവയ്ക്കുന്നു ..
അമ്മയെന്ന പുണ്യം
ReplyDeleteആശംസകള്‍
സ്ത്രീ പരിപൂര്‍ണ്ണതയില്‍
ReplyDeleteജന്മപുണ്യം...
ReplyDeleteലാലീ ലാലീലെ ലാലീ ലാലീലെലോ.....
ReplyDeleteനല്ല കവിത
ശുഭാശംസകൾ....
എന്നിട്ടും അമ്മ എത്ര നിസ്സാരയാണീ ലോകത്തില്‍ ...
ReplyDelete