മുന്‍പെന്തെന്നറിയാത്ത
നീണ്ട വളവുകളില്‍,
പതിയിരിക്കുന്ന ഇരുട്ടിനും
ഭയപ്പെടുത്തുന്ന നിഗൂഡതയ്ക്കുമപ്പുറം
മഴ പൂക്കുന്ന കാടുകളോ
വെയില്‍ കൊഴിയുന്ന വിജനതയോ ആവാം !
വീണ മൊട്ടുകളും
വിരിഞ്ഞ മുള്ളുകളും ചവുട്ടി
പാതയിതില്‍ വന്നെത്തിയതുമൊരു
ഓര്‍മ്മയെ കുഴിച്ചുമൂടുവാനാണ് !
മടങ്ങുമ്പോള്‍
ഞാന്‍ തിരികെ നോക്കില്ല
അറിയാമെനിക്കെന്‍റെ പ്രിയമുള്ള
ഓര്‍മ്മകളൊരു മഴപ്പക്ഷിയായ്
എന്നിലേയ്ക്ക് ചിറകടിച്ചെത്തുമെന്ന് !!
നീണ്ട വളവുകളില്‍,
പതിയിരിക്കുന്ന ഇരുട്ടിനും
ഭയപ്പെടുത്തുന്ന നിഗൂഡതയ്ക്കുമപ്പുറം
മഴ പൂക്കുന്ന കാടുകളോ
വെയില്‍ കൊഴിയുന്ന വിജനതയോ ആവാം !
വീണ മൊട്ടുകളും
വിരിഞ്ഞ മുള്ളുകളും ചവുട്ടി
പാതയിതില്‍ വന്നെത്തിയതുമൊരു
ഓര്‍മ്മയെ കുഴിച്ചുമൂടുവാനാണ് !
മടങ്ങുമ്പോള്‍
ഞാന്‍ തിരികെ നോക്കില്ല
അറിയാമെനിക്കെന്‍റെ പ്രിയമുള്ള
ഓര്‍മ്മകളൊരു മഴപ്പക്ഷിയായ്
എന്നിലേയ്ക്ക് ചിറകടിച്ചെത്തുമെന്ന് !!
പിന്‍തുടരുന്ന ഓര്‍മ്മപ്പക്ഷി
ReplyDeleteഅറിയാമെനിക്കെന്റെ പ്രിയമുള്ള ഓര്‍മ്മകളൊരു മഴപ്പക്ഷിയായ്
ReplyDeleteഎന്നിലേയ്ക്ക് ചിറകടിച്ചെത്തുമെന്ന് !!
നന്നായിട്ടുണ്ട്..
Nice one
ReplyDeleteനല്ല വരികള്‍ .ആശംസകള്‍ @ PRAVAAHINY
ReplyDelete‘മുന്‍പെന്തെന്നറിയാത്ത’ - മുൻപിലെന്തെന്നറിയാത്ത
ReplyDelete‘ചവുട്ടി’ - ചവിട്ടി
അക്ഷരത്തെറ്റ് അർത്ഥങ്ങളെ തന്നെ മാറ്റിയേക്കും.. തിരുത്താനാവുമെങ്കിൽ തിരുത്തുക.
‘മടങ്ങുമ്പോള്‍’ ഞാന്‍ തിരികെ നോക്കില്ല...
മറ്റു വരികളിൽ മുന്നോട്ടെന്ന അർത്ഥം കൊടുത്തതിനാലാവാം ഈയൊരു മടക്കം കല്ലുകടിയായി തോന്നി...
മുന്നോട്ടെന്ന അർത്ഥത്തിൽ പറഞ്ഞിരുന്നെങ്കിൽ പിന്നീടുള്ള വരികളെ അത് കൂടുതൽ മനോഹരമാക്കിയേനെ എന്നു തോന്നി...
നല്ല ഭാവന...എഴുത്തും നന്നായിട്ടുണ്ട്...ആശംസകൾ