2014 ജനുവരി മൂന്നാം തീയതി
ജീവിതത്തില്‍
എന്ത് സംഭവിച്ചു എന്ന് ചോദിച്ചാല്‍
ഓര്‍ത്തെടുക്കാന്‍ സാധിക്കാത്ത വിധം
ആ ദിവസത്തെ മറന്നു പോയി
ജീവിതത്തില്‍
എന്ത് സംഭവിച്ചു എന്ന് ചോദിച്ചാല്‍
ഓര്‍ത്തെടുക്കാന്‍ സാധിക്കാത്ത വിധം
ആ ദിവസത്തെ മറന്നു പോയി
എന്നേ പറയാനാവൂ.
പതിവ് പോലെ
താമസിച്ചുണര്ന്നിട്ടുണ്ടാവും
എന്തെങ്കിലും
എഴുതിയിട്ടുണ്ടാവും
ആരെയെങ്കിലും
വായിച്ചിട്ടുണ്ടാവും
കുറെ നേരം
ചിന്തിച്ചിരുന്നിട്ടുണ്ടാവും.
അതുമല്ലെങ്കില്‍
ജോലിക്ക് പോയിരുന്നോ ?
യാത്രയിലായിരുന്നോ ?
പരിചയക്കാരെ
ആരെയെങ്കിലും കണ്ടിരുന്നോ ?
പതിവിലുമപ്പുറം
എന്തെങ്കിലും സംഭവിച്ചോ ?
ഓര്‍ത്തിരിക്കാന്‍ മാത്രം
ഒന്നും ബാക്കിവയ്ക്കാതെ
ഒരു കലണ്ടറിലെ
ഒരുപാട് ദിവസങ്ങള്‍
വെറുതെ മറന്നു പോകാന്‍ വേണ്ടി മാത്രം
ഓടിക്കയറി വരും..
അതിഥിയെപ്പോലെപ്പോലെ
പതിവ് പോലെ
താമസിച്ചുണര്ന്നിട്ടുണ്ടാവും
എന്തെങ്കിലും
എഴുതിയിട്ടുണ്ടാവും
ആരെയെങ്കിലും
വായിച്ചിട്ടുണ്ടാവും
കുറെ നേരം
ചിന്തിച്ചിരുന്നിട്ടുണ്ടാവും.
അതുമല്ലെങ്കില്‍
ജോലിക്ക് പോയിരുന്നോ ?
യാത്രയിലായിരുന്നോ ?
പരിചയക്കാരെ
ആരെയെങ്കിലും കണ്ടിരുന്നോ ?
പതിവിലുമപ്പുറം
എന്തെങ്കിലും സംഭവിച്ചോ ?
ഓര്‍ത്തിരിക്കാന്‍ മാത്രം
ഒന്നും ബാക്കിവയ്ക്കാതെ
ഒരു കലണ്ടറിലെ
ഒരുപാട് ദിവസങ്ങള്‍
വെറുതെ മറന്നു പോകാന്‍ വേണ്ടി മാത്രം
ഓടിക്കയറി വരും..
അതിഥിയെപ്പോലെപ്പോലെ
പടിയിറങ്ങി പോകും ..
നമ്മള് മാത്രം ശേഷിക്കും
ആളൊഴിഞ്ഞ വീട് പോലെ.
ആ ദിവസത്തിലൂടെ
നടന്നു പോയ എനിക്ക്
ഓര്‍ത്ത് വയ്ക്കാന്‍
കാലിലൊരു മുള്മുറിവ് പോലും
തരാതെ പോയ
ഓരോ നാഴികക്കല്ലിനോടും
തിരികെ ചെന്ന് പാരാതി പറയുന്ന
എനിക്ക് വട്ടാണല്ലേ !
അതെയതെ വട്ടാണെന്ന് തന്നെ
പറയുന്നുണ്ട് കലണ്ടറിലിരുന്നൊരു
ജനുവരി മൂന്ന്..
നമ്മള് മാത്രം ശേഷിക്കും
ആളൊഴിഞ്ഞ വീട് പോലെ.
ആ ദിവസത്തിലൂടെ
നടന്നു പോയ എനിക്ക്
ഓര്‍ത്ത് വയ്ക്കാന്‍
കാലിലൊരു മുള്മുറിവ് പോലും
തരാതെ പോയ
ഓരോ നാഴികക്കല്ലിനോടും
തിരികെ ചെന്ന് പാരാതി പറയുന്ന
എനിക്ക് വട്ടാണല്ലേ !
അതെയതെ വട്ടാണെന്ന് തന്നെ
പറയുന്നുണ്ട് കലണ്ടറിലിരുന്നൊരു
ജനുവരി മൂന്ന്..
നല്ല കവിത.
ReplyDeleteശുഭാശംസകൾ...