Saturday, January 4, 2014

കാട്ടുവള്ളിയോട് മരം പറയുന്നത്

നിന്‍റെ  വേരുകളിലാരാണ്
എന്നിലേയ്ക്കുള്ള
വഴി എഴുതിയത് ?
നീ ചുറ്റിപ്പിടിച്ച്
പടര്‍ന്നു കയറുമ്പോള്‍ മാത്രം
വസന്തമേയെന്ന്‍ എന്നെ
കാലം വിളിക്കുന്നത് കേട്ടോ ..
നീ പൂത്തുലഞ്ഞ്
എന്‍റെ നഗ്നതയെ
ചുവപ്പുടുപ്പിക്കുന്നുവല്ലോ ..
ഒരു വിരല്‍ നീട്ടി
നിന്‍റെ ചുംബനത്തെ
അദ്ഭുതത്തോടെ തൊടുമ്പോള്‍
ഈ രാത്രിയുടെ വാതിലില്‍
നിലാവൊരു നദിയാവുകയാണ്..
മൊട്ടുകള്‍ നിറയെ മഴ നിറച്ച്
വീണ്ടും വീണ്ടും പെയ്യുമ്പോള്‍
എന്‍റെ വരണ്ട തണലില്‍
ഒരു വേനല്‍പ്രഭാതം നനയുന്നു.. 

5 comments:

  1. പടര്‍ന്നു കയറി വഴി എഴുതി..

    ReplyDelete
  2. കവിതയ്ക്ക് ആശംസകള്‍

    ReplyDelete
  3. നല്ല കവിത


    ശുഭാശംസകൾ...

    ReplyDelete
  4. അല്ലേലും കാട്ടുവള്ളിയും മരവും ഭയങ്കര 'ലവ്' അല്ലേ?..

    നല്ല വരികള്‍..
    അഭിനന്ദനങ്ങള്‍..!!

    ReplyDelete