Friday, January 31, 2014

തലക്കെട്ടില്ലാത്ത ഒന്ന്

ചില നോവുകള്‍ക്ക്‌
ആരും പേരിട്ടില്ല
ആരും കാരണം കണ്ടെത്തിയില്ല
ആരുമാരും വിശദീകരണം കൊടുത്തില്ല

ചിലരെ മാത്രം
ചില നിമിഷങ്ങളില്‍ മാത്രം
അത് കൂട്ടിക്കൊണ്ട് പോയി
ഒരു കനല്‍ പുഴയിലേയ്ക്കിടും

നിലവിളിക്കാതെ
വെന്തു വെന്ത് നീറി
പൊള്ളിക്കുമളച്ച മനസ്സിലേയ്ക്ക്
ഒരു മൌനത്തെ നമ്മള്‍ പൂട്ടിവയ്ക്കും.

മനസ്സിന്‍റെ ഏകാന്തത കൊണ്ട് മാത്രം
ഭേദമാകുന്ന മനുഷ്യന്‍റെ ഏകാന്തതയെ
പേരില്ലാത്തതെന്നും കാരണമില്ലാത്തതെന്നും
തലക്കെട്ടില്ലാത്തതെന്നും ഞാന്‍ എഴുതും

3 comments:

  1. ഏകാന്തതയെ,എകാന്തത കൊണ്ട്...

    നല്ല കവിത.


    ശുഭാശംസകൾ.....

    ReplyDelete
  2. പേരറിയാത്തൊരു നൊന്പരത്തെ ................,

    ReplyDelete