ഇന്നത്തെ പകല്‍ കഴിഞ്ഞു
എന്‍റെ ഒരു ദിവസവും കഴിഞ്ഞു.
സൂര്യന്‍ അതിന്‍റെ വഴിക്ക് പോയി
ചന്ദ്രന്‍ മെല്ലെ വരുന്നുണ്ട്.
അമ്മയും അപ്പനും
ഉറങ്ങാന്‍ കിടന്നു.
ചേച്ചി എന്തോ വായിച്ചിരിക്കുന്നു.
അയല്‍ക്കാരി
ഇപ്പോഴും പാചകത്തിലാണ്.
ചിക്കന്‍ കറിയുടെ മണം വരുന്നുണ്ട്.
കൂട്ടുകാരില്‍ ചിലര്‍
സംസാരിച്ചുകൊണ്ടിരിക്കുന്നു.
ഒരാള്‍ വാട്സപ്പില്‍ ഇറങ്ങിയിരുന്ന്
പ്രപഞ്ചത്തെ മുഴുവന്‍ അതില്‍ അളന്നു നോക്കി
അത്ര മാത്രം ആരെയോ പ്രേമിക്കുന്നു
എന്ന് ടൈപ്പ് ചെയ്യുന്നു.
ഒരാള്‍ കുളിക്കുന്നു.
അതിനിടയില്‍ ഒന്നുമറിയാതെ
ഉറക്കെ പാട്ട് പാടുന്നു.
മറ്റൊരാള്‍ ബാല്‍ക്കണിയില്‍ നിന്ന്
ചുറ്റുപാടാകെ പുകയില്‍
കുളിപ്പിച്ചെടുക്കുന്നു.
ഒരാള്‍ വഴി മുറിച്ചു കടക്കുന്നു.
മറ്റൊരാള്‍ വണ്ടിയിലിരുന്നുറങ്ങുന്നു.
എല്ലാവരും അവരാല്‍ കഴിയുന്ന രീതിയില്‍
അവരുടേതായ ലോകത്തില്‍ വ്യാപൃതരാണ്.
ഞാന്‍ മാത്രം എല്ലാവരെയും നോക്കി ,
എല്ലാവരെയും ചേര്‍ത്തു വച്ച്
ഇവിടെ ഒരു കവിത എഴുതിയിടുന്നു.
വാസ്തവത്തില്‍ എനിക്ക് ചുറ്റും ആരുമില്ല.
ആരൊക്കെയോ ഉണ്ടെന്ന്
വെറുതെ ഞാന്‍ സങ്കല്‍പ്പിക്കുകയാണ്.
ഒന്നുമില്ലാത്തവന്‍റെ സങ്കല്‍പ്പങ്ങളിലാണല്ലോ
എല്ലാമുള്ളത്.
എന്‍റെ ഒരു ദിവസവും കഴിഞ്ഞു.
സൂര്യന്‍ അതിന്‍റെ വഴിക്ക് പോയി
ചന്ദ്രന്‍ മെല്ലെ വരുന്നുണ്ട്.
അമ്മയും അപ്പനും
ഉറങ്ങാന്‍ കിടന്നു.
ചേച്ചി എന്തോ വായിച്ചിരിക്കുന്നു.
അയല്‍ക്കാരി
ഇപ്പോഴും പാചകത്തിലാണ്.
ചിക്കന്‍ കറിയുടെ മണം വരുന്നുണ്ട്.
കൂട്ടുകാരില്‍ ചിലര്‍
സംസാരിച്ചുകൊണ്ടിരിക്കുന്നു.
ഒരാള്‍ വാട്സപ്പില്‍ ഇറങ്ങിയിരുന്ന്
പ്രപഞ്ചത്തെ മുഴുവന്‍ അതില്‍ അളന്നു നോക്കി
അത്ര മാത്രം ആരെയോ പ്രേമിക്കുന്നു
എന്ന് ടൈപ്പ് ചെയ്യുന്നു.
ഒരാള്‍ കുളിക്കുന്നു.
അതിനിടയില്‍ ഒന്നുമറിയാതെ
ഉറക്കെ പാട്ട് പാടുന്നു.
മറ്റൊരാള്‍ ബാല്‍ക്കണിയില്‍ നിന്ന്
ചുറ്റുപാടാകെ പുകയില്‍
കുളിപ്പിച്ചെടുക്കുന്നു.
ഒരാള്‍ വഴി മുറിച്ചു കടക്കുന്നു.
മറ്റൊരാള്‍ വണ്ടിയിലിരുന്നുറങ്ങുന്നു.
എല്ലാവരും അവരാല്‍ കഴിയുന്ന രീതിയില്‍
അവരുടേതായ ലോകത്തില്‍ വ്യാപൃതരാണ്.
ഞാന്‍ മാത്രം എല്ലാവരെയും നോക്കി ,
എല്ലാവരെയും ചേര്‍ത്തു വച്ച്
ഇവിടെ ഒരു കവിത എഴുതിയിടുന്നു.
വാസ്തവത്തില്‍ എനിക്ക് ചുറ്റും ആരുമില്ല.
ആരൊക്കെയോ ഉണ്ടെന്ന്
വെറുതെ ഞാന്‍ സങ്കല്‍പ്പിക്കുകയാണ്.
ഒന്നുമില്ലാത്തവന്‍റെ സങ്കല്‍പ്പങ്ങളിലാണല്ലോ
എല്ലാമുള്ളത്.
ആള്‍ക്കൂട്ടത്തില്‍ തനിയേ....
ReplyDeleteസങ്കല്പകാവ്യം
ReplyDeleteനല്ല കവിത
ശുഭാശംസകൾ....
പ്രതീക്ഷിച്ചത്ര ഗംഭീരമായില്ല..
ReplyDeleteഇനിയും വരട്ടെ.. ഉഗ്രന്‍ സാധനങ്ങള്‍..
ആശംസകള്‍..!!
nannayirikkunnu....
ReplyDeleteആശംസകള്‍
ReplyDeleteസങ്കല്‍പ്പങ്ങളും സ്വപ്നങ്ങളുമില്ലെങ്കില്‍ എങ്ങനെ ജീവിക്കാന്‍!! :)
ReplyDelete