Tuesday, July 10, 2012
അപരിചതന്‍
പടിയേറി കടന്നു വന്നപ്പോള്‍
ആദ്യം കണ്ടത് നിന്റെ കണ്ണുകളല്ല !
ആ കണ്ണുകള്‍ക്കുള്ളലെ ആഴങ്ങളില്‍
ഞാന്‍ വിരൂപയെന്നു കരുതിയ ഒന്ന് കണ്ടു !
അന്ന് .... ആ കണ്ണുകളില്‍
ഞാന്‍ എന്നെ തന്നെ കണ്ടപ്പോള്‍ മുതലാണ്
ഞാന്‍ സൌന്ദര്യമുള്ളവളായി തീര്‍ന്നത് !
അന്നാണ് ഞാന്‍ ആദ്യമായി ഒരു
അപരിചിതനില്‍ എന്നെ അറിഞ്ഞത് !
ഇന്നും നീ എനിക്ക് അപരിചിതനാണ്
ഞാന്‍ എനിക്കെത്താനാവാത്ത
അകലങ്ങളില്‍ എവിടെയോ ......
Monday, July 9, 2012
ഒരു ശ്വാസബിന്ദു
നിന്റെ ശ്വാസത്തിന്റെ ഒരു ബിന്ദുവായി
പിറക്കാന്‍ എന്നെ അനുവദിക്കൂ ...
നിനക്ക് ചുറ്റും എപ്പോഴുമുണ്ടാകാന്‍,
തളരുമ്പോള്‍ മനസ്സിന്റെ ഭാരങ്ങള്‍ ഒപ്പിയെടുത്ത്
ഒരു നിശ്വാസമാവാന്‍ ...
ഏകാന്തതകളില്‍ ഒരു ഗാനമായി ആത്മാവിലുണരാന്‍ !
നിദ്രയില്‍ നിന്റെ സിരകളിലേയ്ക്കൊഴുകി ,
സ്വപ്നമായി വിടരാന്‍ ... !
വിരഹമായി നീ
എന്നിലെ നിന്നെ അറിയാന്‍,
വിരഹമായി,
കാലത്തിന്റെ വിളയാട്ടം വേണ്ടിയിരുന്നോ ?
അത്ര മേല്‍ നീ എന്നില്‍ വേരുറപ്പിച്ചതല്ലേ ..
Sunday, July 8, 2012
Subscribe to:
Posts (Atom)




