Tuesday, June 15, 2010

കാറ്റും ഞാനും ....

വെറുതെയിരിക്കുമ്പോള്‍ ഞാന്‍ ,
കാറ്റിന്‍റെ വഴികളെ പിന്തുടരാരുണ്ട് ,
പൂവുകളില്‍ നിന്നും പൂവുകളില്‍ ,പറന്നെത്തി ..
മെല്ലെയൊന്നു ചുംബിച്ച് ,
കിളിയൊഴിഞ്ഞ കൂടിനെ തട്ടി ഇളക്കി ,
സുര്യ രശ്മികള്‍ക്കൊപ്പം , ഇളം ചില്ലകളെ ഇക്കിളികൂട്ടി,
വയല്‍ വക്കത്തെ തളര്‍ന്ന പഥികന്റെ വിയര്‍പ്പു നുള്ളി ,
തിരമാലകള്‍ അമ്മാനമാടുന്ന നീലിമയിലെറിഞ്ഞ് ...
പൂക്കുന്ന കാടുകളിലെ നിശബ്ധത ഭേതിച്ച് ,
കാട്ടുപൂക്കള്‍ ചിരിക്കുന്ന കല്ലറകളില്‍ ,
ഇരുളിനെ ഭയപ്പെടുത്തുന്ന മെഴുകുതിരി നാളങ്ങളെ മന്ദമായി പുല്‍കി ,
പച്ച ഞരമ്പുകളില്‍ നിന്നും ,
ഉരുകി വീഴുന്ന മഞ്ഞുതുള്ളികളെയും തഴുകി ,
ചിന്തകളുടെ ഭാരം പേറുന്ന കൂട്ടില്‍ തിരികെയെത്തും ...







12 comments:

  1. " വെറുതെയിരിക്കുമ്പോള്‍ ഞാന്‍ ,
    ബ്ലോഗിന്റെ ഹെഡര്‍ മാറ്റിയിടാരുണ്ട് ..."
    ( തല്ലരുത്... )


    കവിത കൊള്ളാം....
    ഹെഡര്‍ പഴയതിന്റത്ര പോരാ...

    ReplyDelete
  2. ഈ കവിതയുടെ വരികളില്‍ ഞാന്‍
    പച്ച ഞരമ്പുകളില്‍ ഉരുകിയൊലിക്കുന്ന മഞ്ഞിന്‍ കണത്തിന്റെ
    ഹൃദയ നൈര്‍മ്മല്യം അനുഭവിച്ചറിയുന്നു..

    ചിന്തകളുടെ അഴിയാ ഭാരം പേറുന്ന മനസ്സെന്ന ഈ കൊച്ചു കൂടിന്റെ
    വഴികള്‍ നിറയെ കവിത വിടര്‍ന്നുല്ലസിക്കുന്നതറിയുന്നു..

    കവേ..ഹൃദയത്തിന്റെ ധ്യാനം അക്ഷരങ്ങള്‍ക്കുമേല്‍
    കാറ്റിന്റെ വഴികളെപോല്‍ പിന്തുടരുമ്പോള്‍
    ഉണരുന്നതും വിരിയുന്നതും കവിതയല്ലാതെ മറ്റെന്ത്?

    ഇനിയും പിന്തുടരട്ടെ ഈ വഴികളില്‍...
    കവിത പൂക്കയും നറുമണം വീശുകയുമാവട്ടെ..

    ReplyDelete
  3. കാറ്റിന്‍റെ വഴികളെ പിന്തുടര്‍ന്ന്,പൂക്കളെ ചുംബിച്ചും,കാടുകളിലെ നിശബ്ധത ഭേദിച്ചും,ഇരുളിനെ ഭയപ്പെടുത്തുന്ന കല്ലറകളില്‍ പ്രത്യാശയുടെ മെഴുകുതിരി നാളങ്ങളായി കവിതകള്‍ ഇനിയും വിരിയട്ടെ എന്ന് ആശംശിക്കുന്നു..

    ReplyDelete
  4. നല്ല ഒരു മാറ്റം കാണുന്നു.. കാറ്റിനെ പോലെ ചിന്തകള്‍ ഇനിയും ഒരുപാട് വിശാലമാകട്ടെ.. ഒരു മുറിയ്ക്കുള്ളില്‍ നിന്നു പുറത്തേക്ക് ചിന്തകള്‍ കാറ്റുപോലെ പടര്‍ന്ന് വിശാലമാകട്ടെ.. വരികള്‍ നന്നായിരിക്കുന്നു.. ചെറുതെങ്കിലും ചില അക്ഷരത്തെറ്റുകള്‍ വിടാതെ പിന്തുടരുന്നുണ്ട് ഇപ്പോഴും.. അതും ശ്രദ്ധിച്ച് മാറ്റിയെടുക്കുക.. മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാ ആശംസകളും..
    സ്നേഹപൂര്‍വ്വം...

    ReplyDelete
  5. ബ്ലോഗ്‌ ഹെഡറിന്റെ അത്ര നന്നായില്ല കവിത..

    ReplyDelete
  6. ഹെഡ്ഡെര്‍ പോരാ.. കൊള്ളൂലാ
    ചുമ്മാതല്ലാ കമന്റ് കുറഞ്ഞത്

    ReplyDelete
  7. hi why u delete ur previous accounts..any threat or hacking experience..hey when this profile shown in my orkut friends request i eaasily recognised u with ur profile name.."നിത്യ പ്രേമത്തിന്റെ കല്ലറ ".. ആ പേരില്‍ നിന്‍റെ കൈയോപ്പുണ്ടേ .പിന്നെ about me poem കണ്ടപ്പോള്‍ തിര്ച്ചയാക്കി ഇത് നമ്മുടെ കവയത്രി തന്നെ ..so i send a friends request.hopes u will accept it..then your new poem അപ്പോഴും വായിച്ചു .. ആശംസകള്‍ ...

    ReplyDelete
  8. എന്റെ വീരശൂര പരാക്രമങ്ങള്‍ ഈ പാവം ബ്ലോഗ്ഗിലാണു..
    http://entevara.blogspot.com

    ReplyDelete
  9. "വെറുതെയിരിക്കുമ്പോള്‍ ഞാന്‍ ,
    കാറ്റിന്‍റെ വഴികളെ പിന്തുടരാരുണ്ട് ,
    പൂവുകളില്‍ നിന്നും പൂവുകളില്‍ ,പറന്നെത്തി ..
    മെല്ലെയൊന്നു ചുംബിച്ച് ,
    കിളിയൊഴിഞ്ഞ കൂടിനെ തട്ടി ഇളക്കി" ,

    കുറച്ചു ദിവസങ്ങള്‍ക്കു ശേഷം മനസ്സില്‍
    തട്ടുന്ന ഒരു കവിത വായിച്ചു.
    അസ്സലായിട്ടുണ്ട്,
    വീണ്ടും എഴുതുക
    സ്നേഹപൂര്‍വ്വം
    താബു.

    ReplyDelete