Monday, July 9, 2012

ജന്മാന്തരങ്ങള്‍

ജന്മങ്ങള്‍ക്കപ്പുറം നിനക്കായി വിരിയാന്‍
കാത്തിരിക്കുന്ന ഒരു പൂമൊട്ടുണ്ട് !
വേദനയുടെയും വിരഹത്തിന്റെയും
ഋതുക്കള്‍ താണ്ടി നീ അവിടെയെത്തുവോളം
മൊട്ടായി കൂമ്പി കാത്തിരിക്കും  !
ഒടുവില്‍ നീ ആ പൂവിനെ ചുംബിച്ചുണര്‍ത്തുംവരെ !


3 comments:

  1. ഋതുക്കളും ജന്മജന്മാന്തരങ്ങളും താണ്ടി, ഒടുവില്‍ പൂമൊട്ടിനടുതെത്താം....
    പക്ഷെ, വിരിഞ്ഞു കഴിഞ്ഞാല്‍ ഒരു ദിനം കൊണ്ട് പൂവേ നീ കൊഴിഞ്ഞു പോകുമെങ്കില്‍, ഒരിക്കലും നിന്നരികില്‍ വരാതിരിക്കാന്‍ ആണ് എനിക്കിഷ്ടം.....

    ReplyDelete
  2. നന്നായിരിക്കുന്നു നിശാഗന്ധി, അത് പോലെ തന്നെ മഹേഷ്‌...
    നീ വിരിയുമെങ്കില്‍, കൊഴിയാതിരിക്കുമെങ്കില്‍ വേദനയും വിരഹവും സഹിച്ച് വരും....

    ReplyDelete