Thursday, February 28, 2013

കിനാമഴ

മണല്‍പരപ്പിന്‍ 
വെയില്‍പ്പുതപ്പില്‍ ,
മിഴിപൂട്ടിയൊരുമാത്ര 
ഞാനിന്നുറങ്ങി !

കിനാവിന്‍ മേട്ടിലൊരു 
തളിര്‍ച്ചില്ലതന്‍ 
തരളമാം നെഞ്ചിലൊരു 
മഴനീരൂര്‍ന്നിറങ്ങി !

കുളിര്‍രാവും കൊഴിഞ്ഞു 
കിനാമഴയും നിലച്ചു 
മണല്‍ക്കാട്ടിലെ മനക്കൂട്ടില്‍ 
ഇനിയുമൊരു തുലാമഴയ്ക്കായ് 
സ്വപ്‌നങ്ങള്‍ കാത്തുനില്‍ക്കുന്നു ! 

8 comments:

  1. കുളിര്‍രാവും കൊഴിഞ്ഞു
    കിനാമഴയും നിലച്ചു
    മണല്‍ക്കാട്ടിലെ മനക്കൂട്ടില്‍
    ഇനിയുമൊരു തുലാമഴയ്ക്കായ്
    സ്വപ്‌നങ്ങള്‍ കാത്തുനില്‍ക്കുന്നു !

    നല്ല വരികൾ..സ്വപ്നങ്ങൾ പൂവണിയട്ടെ..


    ശുഭാശംസകൾ...

    ReplyDelete
  2. ഇനിയുമൊരു തുലാമഴയ്ക്കായ്
    സ്വപ്‌നങ്ങള്‍ കാത്തുനില്‍ക്കുന്നു !

    ഹൃദ്യമായ വരികള്‍
    ആശംസകള്‍

    ReplyDelete
  3. നല്ല വരികൾ..ശുഭാശംസകൾ.

    ReplyDelete
  4. മനസ്സ് എപ്പോഴും അങ്ങനെയാണ്.
    ഒന്ന് കുളിര്‍ത്തിറങ്ങിയാല്‍
    കനവകന്നാല്‍
    വീണ്ടും തിരികെ പോകണം
    എന്ന തോന്നല്‍ ...ഭാവുകങ്ങള്‍

    ReplyDelete
  5. മനുഷ്യന്‍ ഇപ്പോഴും അങ്ങനെ തന്നെ.... ലോകത്തിന്റെ ഏതു കോണില്‍ പോയാലും നാടിന്റെ കുളിര്‍ തെന്നലിനെ സ്വപ്നം കണ്ടു കൊണ്ടിരിക്കും. നല്ല വരികള്‍ , ഇഷ്ടമായി.

    ReplyDelete