Tuesday, July 10, 2012

അപരിചതന്‍

പടിയേറി  കടന്നു വന്നപ്പോള്‍ 
ആദ്യം കണ്ടത് നിന്റെ കണ്ണുകളല്ല !
ആ കണ്ണുകള്‍ക്കുള്ളലെ ആഴങ്ങളില്‍ 
ഞാന്‍ വിരൂപയെന്നു കരുതിയ ഒന്ന് കണ്ടു !
അന്ന് .... ആ കണ്ണുകളില്‍ 
ഞാന്‍ എന്നെ തന്നെ കണ്ടപ്പോള്‍ മുതലാണ്‌ 
ഞാന്‍ സൌന്ദര്യമുള്ളവളായി  തീര്‍ന്നത് !
അന്നാണ് ഞാന്‍ ആദ്യമായി ഒരു 
അപരിചിതനില്‍  എന്നെ അറിഞ്ഞത് !
ഇന്നും നീ എനിക്ക് അപരിചിതനാണ് 
ഞാന്‍ എനിക്കെത്താനാവാത്ത 
അകലങ്ങളില്‍ എവിടെയോ ...... 

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. ഒരു രീതിയില്‍ നമ്മളെല്ലാം അപരിചിതരല്ലേ?
    എവിടെയോ പരസ്പരം ബന്ധിക്കുന്ന ചില ചങ്ങലകള്‍ക്കപ്പുറം തികച്ചും അപരിചിതര്‍

    ReplyDelete
  3. വരികള്‍ സ്വയം വിശദീകരിക്കുന്നു, അഭിപ്രായം ആവശ്യമില്ലെന്ന് തോന്നുന്നു!

    ReplyDelete