
പിന്നീടൊരിക്കല്‍ എന്തൊക്കെയോ തിരഞ്ഞു ഞാന്‍ ഉമ്മറപ്പടികളും കടന്നു ആ മുറിയിലെത്തി.പണ്ടെപ്പോഴോ ഞാന്‍ തുടിക്കുന്ന ഹൃദയത്തോടടുക്കിപ്പിടിച്ച എന്റെ ഭ്രാന്തന്‍കവിതകള്‍ക്കിടയില്‍ ,വര്‍ണ്ണത്താളുകള്‍ തുന്നിയ, ചിതല്‍ തിന്നുതുടങ്ങിയ എന്റെ ആ പഴയ ആ ഓട്ടോഗ്രാഫ് കണ്ടു.വിദ്യാലയത്തിന്റെ പടികള്‍ നടന്നിറങ്ങിയശേഷവും അതെന്റെ പ്രിയപ്പെട്ട ഓര്‍മ്മയായിരുന്നു.കാലത്തിനോത്തുള്ള ഓട്ടപ്പാച്ചിലില്‍ നെന്ജോടടുക്കിപ്പിടിച്ചതൊക്കെയും,ഈ മുറിയുടെ ഒരു കോണില്‍ ചിലന്തിക്കുഞ്ഞുങ്ങളുടെ കോലാഹലങ്ങള്‍ക്കിടയില്‍ മയങ്ങുന്നു...അതിന്റെ താളുകള്‍ ഓരോന്നായി മറിക്കുമ്പോള്‍ വിളിപ്പാടകലെ ആരൊക്കെയോ എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു...സ്മരണകള്‍ പറ്റംപറ്റമായി വന്ന് എന്റെ കണ്ണുകളെ ഈറനണിയിച്ചുകൊണ്ടിരുന്നു.വിലപ്പെട്ടതെന്തോ നഷ്ട്ടപ്പെട്ടത് പോലെ...