Friday, January 29, 2010

മഴ...


കൂരയുടെ ഓലക്കീറുകള്‍ക്കിയിലൂടെ അരിച്ചിറങ്ങുന്ന മഴ...
വരണ്ട
ചിതല്‍പുറ്റുകളില്‍ ചേറിന്‍ഗന്ധം ഉന്മാധിക്കുന്നു,
കുഞ്ഞിക്കപ്പലുകള്‍
വഴിവക്കിലെ ചെളിക്കുണ്ടില്‍ ചാഞ്ചാടിക്കൊണ്ട് കാണാത്ത കടലിനെ സ്വപ്നം കാണുന്നു......
പുകഞ്ഞു
പോയ കരിക്കട്ട കൊണ്ട് ഞാന്‍ ഭിത്തിയില്‍ കോറിയിട്ട,
പഴകിയ
സ്വപ്നങ്ങളിലെ രാജകുമാരിമാര്‍, മഴയില്‍,
വീടിന്റെ
വൃത്തികെട്ട മൂലയിലേക്ക് ഒഴുകിയിറങ്ങുന്നതും നോക്കി ഞാന്‍ ഏറെ നേരമിരുന്നു...
കൈത്തോടുകളില്‍ പലപ്പോഴും മിഴിയുടക്കിനിന്നിരുന്ന ചെറുവള്ളിളുമേന്തി,
പുതിയ
താളവും നല്‍കി പെയ്യ്തോഴിയുന്നു...
ഒടുങ്ങാത്ത
കിനക്കളിലേക്കു കാതോര്‍ത്തിരിക്കുന്ന പകലുകളുടെ കവിളുകള്‍ മിനുക്കി രാത്രിമഴ...
ജനലപ്പടികളില്‍
വീണുടഞ്ഞു കരള്‍നൊന്തുകരയുന്നതിനു മുന്‍പുള്ള ജലകണങ്ങളുടെ ആവേശം നോക്കി ഞാന്‍ മന്ദഹസിക്കുക മാത്രമേ ചെയ്യ്തുള്ളൂ .....
മഴ....എനിക്കേറെ പ്രിയപ്പെട്ടതാണ്...

3 comments:

  1. പുകഞ്ഞു പോയ കരിക്കട്ട കൊണ്ട് ഞാന്‍ ഭിത്തിയില്‍ കോറിയിട്ട,
    പഴകിയ സ്വപ്നങ്ങളിലെ രാജകുമാരിമാര്‍, ഈ മഴയില്‍,
    വീടിന്റെ വൃത്തികെട്ട മൂലയിലേക്ക് ഒഴുകിയിറങ്ങുന്നതും നോക്കി ഞാന്‍ ഏറെ നേരമിരുന്നു...

    നന്നായിട്ടുണ്ടെഡാ‍.... :)

    ഈ മഴ മാത്രമല്ല എല്ലാ മഴയും എനിക്കിഷ്ടമാ... റിയലി ഐ ഡബ്ലീ.... :D

    ReplyDelete
  2. കൈത്തോടുകളില്‍ പലപ്പോഴും മിഴിയുടക്കിനിന്നിരുന്ന ചെറുവള്ളികളുമേന്തി,
    പുതിയ താളവും നല്‍കി പെയ്യ്തോഴിയുന്നു...
    ഒടുങ്ങാത്ത കിനക്കളിലേക്കു കാതോര്‍ത്തിരിക്കുന്ന പകലുകളുടെ കവിളുകള്‍ മിനുക്കി ഈ രാത്രിമഴ...

    ReplyDelete