Friday, March 12, 2010

എനിക്ക് നഷ്‌ടമായ സൌഹൃദം....


നാം നടന്ന പാതയോരങ്ങള്‍...
നാം പങ്കിട്ട കളിചിരികള്‍...
കുത്തിക്കുറിച്ച കവിതാശകലങ്ങള്‍...
ഇന്നവയൊക്കെ എനിക്ക് നഷ്ട്ടപ്പെട്ടിരിക്കുന്നു...
എനിക്കായി മാത്രം നീ നല്‍കിയ നിന്‍റെ നാഴികകള്‍...
കാലത്തിന്റെ പടയോട്ടത്തില്‍ എനിക്ക് നഷ്ടമായതില്‍ എന്റെ ജീവനുമുണ്ടായിരുന്നു...
കടലോളം കണ്ണീരും, ഒടുങ്ങാത്ത ജന്മങ്ങളിലെ ദുഖവും എന്റെ ഓര്‍മകളില്‍ നിറച്ച്,
ഒന്നുമുരിയാടാതെ നീ മറഞ്ഞപ്പോള്‍,
എന്റെ ആത്മാവിന്റെ ഇരുളില്‍ തെളിഞ്ഞു കത്തിയ ദീപമാണ് അണഞ്ഞത്....
നീ നടന്നകന്ന വഴിയില്‍ കണ്ണീരുമായി ഇന്നും എന്റെ ദിനങ്ങള്‍,
പിരിയാന്‍ വയ്യാത്ത ദുഖവും പേറി നില്‍ക്കാറുണ്ട്...

6 comments:

  1. അല്പം കൂടി സ്പെസിഫിക് ആക്കായിരുന്നോ എന്നൊരു തോന്നൽ

    ReplyDelete
  2. വരികളില്‍ കടലോളം കണ്ണീര്‍ .........

    ReplyDelete
  3. Dear Angela,
    Good Morning!
    Still you have the rich memories........
    Sasneham,
    Anu

    ReplyDelete