Saturday, March 27, 2010

നീയെന്ന മുറിവ്....


വെയില്‍നാളങ്ങളുടെ ഇഴകള്‍ക്കിടയില്‍ ഞാന്‍ ,
പണ്ടെങ്ങോ മറന്നുകളഞ്ഞ ഓര്‍മ്മചിത്രങ്ങള്‍ ...
അന്തരങ്കത്തില്‍ നിന്നും ഞാന്‍ പിഴുതെറിഞ്ഞ,
നീയെന്ന മുറിവിന്റെ കടുപ്പം.....
തനിയെ ഇരുന്നു ഞാന്‍ വിങ്ങിക്കരയുമ്പോള്‍ ,
നിഴല്‍പ്പാടുകല്‍ക്കൊപ്പം നിന്‍റെ നീളമേറിയ വിരലുകള്‍ ,
അഗ്നിച്ചിറകുകള്‍ പോലവേ എന്റെ ചുമലില്‍ വീഴ്ത്തുന്നു...
കണ്ണീര്‍ക്കടലില്‍ വീണ്ടും ഓര്‍മകളുടെ ഓളങ്ങള്‍ വരച്ചുകൊണ്ട് ,
വേടന്റെ അമ്പു പോലെ നീ എന്നെ പിന്തുടര്‍ന്ന് വേട്ടയാടുന്നു...
അകലാന്‍ ശ്രമിക്കുമ്പോഴും കൂടുതല്‍ അടുക്കുന്ന വിരഹമേ...
നിന്‍റെ നഖമുനയില്‍ എന്റെ ശ്വാസനാളങ്ങള്‍ കുരുങ്ങിക്കിടക്കുന്നു...
വിറയാര്‍ന്ന ഒരു വാക്കിനാല്‍ എന്റെ ജീവന്‍ തട്ടിയുടച്ചു നീ പോയിമറഞ്ഞ നാള്‍ മുതല്‍ ,
നിലക്കാത്ത ചുടുനിശ്വാസത്തില്‍ വേവുകയാണ് ഞാന്‍ ...
മരണത്തിനും ഓര്‍മ്മകള്‍ക്കുമിടയില്‍ ഇനിയും എത്രനാള്‍...?

5 comments:

  1. “അകലാന്‍ ശ്രമിക്കുമ്പോഴും കൂടുതല്‍ അടുക്കുന്ന വിരഹമേ...
    നിന്‍റെ നഖമുനയില്‍ എന്റെ ശ്വാസനാളങ്ങള്‍ കുരുങ്ങിക്കിടക്കുന്നു...”

    കൊച്ചോ,
    നിന്റെ വരികള്‍ക്ക് പലപ്പൊഴും വല്ലാത്ത ഒരു മാസ്മരികത ഉണ്ട്. എല്ലാത്തിനും വല്ലാത്ത ഒരു വേദനയും.

    മുന്‍പൊരിക്കല്‍ പറഞ്ഞത് ഞാന്‍ വീണ്ടും പറയുന്നു. ഈ എഴുത്തുകള്‍ക്കൊപ്പം, സാമൂഹിക പ്രതിബദ്ധത ഉള്ള എഴുത്തുകള്‍ കൂടി പിറക്കട്ടെ ആ തൂലികത്തുമ്പില്‍ നിന്ന്.
    ചിന്തകളെയും വാക്കുകളെയും പ്രണയം,വിരഹം,കണ്ണീര്‍, കാത്തിരിപ്പ് എന്നിങ്ങനെ തളച്ചിടാതെ സ്വതന്ത്രമാക്കൂ..
    നിനക്കെ ഏറെയുണ്ട് പറയാന്‍ ഈ സമൂഹത്തോട്..

    ആശംസകള്‍... :)

    ReplyDelete
  2. അതെ എനിക്കും പറയാനുള്ളത് 'അനുജി' എന്ന ബ്ലോഗര്‍ പറഞ്ഞത് തന്നെ . ദുഃഖ സങ്കടങ്ങളില്‍ നിന്നും ( സത്യമെങ്കിലും മിഥ്യ് യെങ്കിലും ) പുറത്തു കടക്കൂ .......

    ReplyDelete
  3. നോവുതിന്നുന കരളിനെ പാടുവാനാവൂ... നിത്യമധുരമായ്..അര്ദ്രമായ്..

    ReplyDelete