Monday, March 15, 2010

ഈ രാവ്...

ഈ രാവിന്റെ മാറില്‍ ഞാന്‍ നിദ്രവെടിഞ്ഞിരിക്കുന്നു,
സ്വപ്‌നങ്ങള്‍ പൂവുകള്‍ക്കൊപ്പം ഉണര്‍ന്നു പാടുന്നു...
നിശാശലഭങ്ങളുടെ ചിറകുകളില്‍ എന്റെ
പ്രണയം നോക്കെത്താ ദൂരങ്ങള്‍ കയ്യടക്കുന്നു...
മിന്നാമിന്നികളുടെ നേരിയ വെളിച്ചത്തില്‍ ചിന്തകള്‍ മൌനത്താല്‍ കണ്ണെഴുതുന്നു...
എന്റെ ഹൃദയത്തില്‍ വാക്കുകള്‍ അന്ധമായി ജനിക്കുന്നു....
മനസ്സിന്റെ കാണാത്തലങ്ങളില്‍ രാപ്പാടികള്‍ പാടുന്നു...
ഈ വികാരങ്ങളുടെ വന്‍ചുഴികളില്‍ എന്റെ മാനസം നൃത്തം ചെയ്യുന്നു...
മറ്റേതു കാരണങ്ങള്‍ക്കാണ് എന്നെ ഇത്രത്തോളം ആന്ദത്തില്‍ ആഴ്ത്താന്‍ സാധിക്കുക...?
പ്രണയം അനന്തമാണ്‌....മരണമില്ലാത്തതാണ്.....

6 comments:

  1. എന്റെ ഹ്രദയത്തില്‍ വാക്കുകള്‍ അന്ധമായി ജനിക്കുന്നു ...മരണമില്ലാത്ത പ്രണയയമോ ;അതോ പ്രണയം അനന്തമായതോ?

    ReplyDelete
  2. Angela...പ്രണയം,വിരഹം ..........ഇതല്ലാതെ വേറെ ഒന്നും ഇല്ലേ???????
    Try something different....

    ReplyDelete
  3. എന്റെ ഹൃദയത്തില്‍ വാക്കുകള്‍ അന്ധമായി ജനിക്കുന്നു.... gud one.... :)

    ReplyDelete
  4. നിന്റെ ഹൃദയത്തില്‍ വാക്കുകള്‍ ഇനിയും അന്ധമായി ജനിക്കട്ടെ. നിശബ്ദരായി നിന്റെ വാക്കുകള്‍ എല്ലാരും കേള്‍ക്കട്ടെ... ആശംസകളോടെ.... സ്വന്തം സഹോദരന്‍ നിരാന്‍....

    ReplyDelete
  5. Hi! Angela,
    പ്രണയം തരുന്ന ആനന്ദം ,പ്രണയം തരുന്ന വേദന , പ്രണയം എന്ത് നല്‍കിയാലും അതിന്റെ മധുരം , ആനന്ദം അതൊന്നു വേറെ തന്നെ , വരികളില്‍ അതിന്റെ തീവ്രത അനുഭവപെട്ടു .. നന്ദി

    ReplyDelete