Tuesday, April 23, 2013

വേനൽപൂക്കൾ


അക്ഷരങ്ങൾക്കുള്ളിൽ കെട്ടുപിണഞ്ഞു കിടക്കുന്നത് എത്രയെത്ര വികാരങ്ങളാണ്. കണ്ണീരിനും, പുഞ്ചിരിക്കും, പരിഭവങ്ങൾക്കും , ഏകാന്തതയ്ക്കും ,പ്രണയത്തിനും ,നിഗൂഡതകൾക്കും മനുഷ്യമനസ്സ് ചെന്നെത്തുന്ന ഏതൊരു ഭാവത്തിനും അതിന്റെതായ ഒരു ലോകം പണിയുക അക്ഷരങ്ങളുടെയും വാക്കുകളുടെയും ധർമ്മമാണ്. വാക്കുകളുടെ അനശ്വരതയിലേയ്ക്ക് ചിറകു നനഞ്ഞു ചേക്കേറിയവരിൽ ഒരാളാണ് ഞാൻ. 
കൂടെ നിന്നവർക്കും , പ്രോത്സാഹിപ്പിച്ചവർക്കും ഒരുപാട് നന്ദി. എന്റെ  നിശാഗന്ധി ഇരുകയ്യും നീട്ടി സ്വീകരിച്ചവര്ക്കും നന്ദി. 
കഴിഞ്ഞ ദിവസം തിരൂരിൽ നടന്ന ബ്ലോഗേഴ്സ് മീറ്റിൽ വച്ച് , എന്റെ ഒരു പുസ്തകം കൂടി പ്രസിദ്ധീകരിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. 
എല്ലാവിധ സഹകരണങ്ങളും നല്കിയ ലീലടീച്ചർക്കും , മനുവിനും , റിയാസിനും , റഫീഖിനും നന്ദി ! ഇനിയും ദൂരങ്ങളൊരുപാട് കാത്തിരിക്കുന്നു. എന്റെ വാക്കുകൾക്ക് അനശ്വരത നല്കിയ സിയെല്ലെസ് ബുക്സ് ഇനിയും ഉയരങ്ങൾ താണ്ടാൻ ആശംസകൾ ! 

10 comments:

  1. ഹൃദയത്തില്‍ നിന്നും ആശംസകള്‍ ....!
    അക്ഷരങ്ങളിലൂടെ പകര്‍ത്തപെടുത്തുന്നത്
    മനസ്സിന്റെ വ്യത്യസ്ഥ ഭാവങ്ങളുടെ ചിത്രങ്ങളാകാം ..
    ഇവിടെ അതിങ്ങനെ ഒരൊ നിറവും കടമെടുത്ത്
    പകര്‍ത്തപെട്ടു കൊണ്ടിരിക്കുന്നു , അതു അച്ചടിമഷി
    കാണുന്നത് സന്തൊഷം തന്നെ ഒരൊ മനസ്സിനും ....!

    ReplyDelete
  2. ആശംസകള്‍
    നാട്ടില്‍ വരുമ്പോള്‍ വാങ്ങാം കേട്ടൊ.

    ReplyDelete
  3. ഭീഗരീ നീ രണ്ടു പുസ്തകം എഴുതി തീർത്തല്ലെ... !!

    ReplyDelete