Sunday, July 28, 2013

കൊരുക്കപ്പെട്ടത്‌

നാം തമ്മില്‍ കൊരുക്കപ്പെട്ടിരിക്കുന്നത് 
നമ്മുടെ കണ്ണീരിന്‍റെ നനവിലാണ് , 
നമ്മുടെ നെഞ്ചിന്‍റെ ആളലിലാണ് , 
മഴയുടെ വ്യഥയിലാണ് .. 
എത്ര ദൂരങ്ങള്‍ താണ്ടിയാലും 
നിന്‍റെ ഓരോ കാല്‍വയ്പ്പും 
എന്നിലെയ്ക്കാണെന്നും, 
നൂറ്റാണ്ടുകള്‍ പോലും പിന്നിട്ടാലും 
എന്‍റെ കണ്ണുകള്‍ നിനക്കായ് 
തുറക്കപ്പെട്ടിരിക്കുമെന്നും ഞാനറിയുന്നു ...   

4 comments:

 1. എത്ര ദൂരങ്ങള്‍ താണ്ടിയാലും
  നിന്‍റെ ഓരോ കാല്‍വയ്പ്പും
  എന്നിലെയ്ക്കാണെന്നും............പിന്നെയും എങ്ങനെയാണ് അകലാന്‍ കഴിയുക.അകലുന്തോറും ഉള്ളില്‍ നിറഞ്ഞു നിറഞ്ഞു ....

  ReplyDelete
 2. ഒരു പെരുമഴയിൽ ഈ പ്രണയം .....

  ReplyDelete
 3. സൂപ്പര്‍ബോണ്ട്!!

  ReplyDelete
 4. ഇങ്ങനേയും ചിലത്..

  നല്ല വരികൾ

  ശുഭാശംസകൾ....

  ReplyDelete