Wednesday, July 31, 2013

ഒഴുകിത്തീരുംമുന്‍പേ ..

നിന്‍റെ നിഴല്‍ വീണ മണ്ണീ 
കൈക്കുമ്പിള്‍ നിറയേ 
പൂവിതളുകള്‍ പോലെ 
കോരി നിറച്ച് ,
അതില്‍ ചുംബിച്ചുകൊണ്ടേ 
നിന്നെയോര്‍ക്കണം ...
ആ ഓര്‍മ്മകള്‍
വിരലുകളുടെ വിടവിലൂടെ
പുഴയായ് ഒഴുകിയിറങ്ങുംമുന്‍പേ
കണ്ണുകളടയ്ക്കണം...
ഒരിക്കലും തുറക്കാനാവാതെ
ഉറങ്ങണം ...

2 comments:

  1. മരണമെത്തുന്ന നേരത്ത് നീയെന്റെ.......

    ReplyDelete
  2. ഒരു കൈക്കുമ്പിൾ നിറയെ ഓർമ്മകൾ..

    നല്ല വരികൾ


    ശുഭാശംസകൾ....

    ReplyDelete