Tuesday, July 9, 2013

ക്ലാര.... !!


ഓരോ മഴയിലും
ഓരോ മിന്നലിലും
ഓരോ കുളിരിലും
ഓരോ തേങ്ങലിലും
ഓരോ ഓർമ്മയിലും
ഓരോ നിനവിലും
വിടരുന്ന രണ്ടു കണ്ണുകളുണ്ടാവും
തുള്ളികൾ ഇറ്റു വീഴുന്ന രണ്ടു കണ്ണുകൾ ...
നിഴലോരോന്നും ഊർന്നിറങ്ങുമ്പോൾ
സന്ധ്യ പോലെ ,
നേർത്തൊരു സംഗീതം പോലെ
ആത്മാവിന്റെ ഊടു വഴികളിലും
തൊടികളിലും ,
സ്വപ്നം പോലെ പടർന്നുകയറും...
ചങ്ങലയുടെ ഒറ്റക്കണ്ണിയിൽ
പ്രണയം നിറച്ചവൾ ..
മഞ്ഞു പൊതിഞ്ഞ
ഏതോ താഴ്വാരത്തിൽ
ഒരു മഴനൂലു പോലെ
മെല്ലെ മറഞ്ഞവൾ ...

6 comments:

 1. ഓരോ മഴയും ഓരോ ഓര്‍മകളാണ്

  ReplyDelete
 2. എനിക്ക് സ്വപ്നം ഉറങ്ങുന്ന കണ്ണുകളുള്ള പദ്മരാജന്റെ പ്രണയവും
  ഭരതനിലെ രതിയും ആണ് ഓര്മ വരുന്നത്
  താഴവാരത്തിലെ സുമലതയിലും
  തൂവനാതുംബികളിലെ സുമലതയിലും
  നമുക്ക് കാണിച്ചു തന്നത് പ്രണയവും രതിയും തന്നെ
  നഷ്ടപെട്ട സൌന്ദര്യം

  ReplyDelete
 3. നല്ല വരികള്‍
  ആശംസകള്‍

  ReplyDelete
 4. നല്ല കഥാപാത്രം. കവിതയും.

  ശുഭാശംസകൾ...

  ReplyDelete
 5. ജയകൃഷ്ണനും...

  ReplyDelete