Sunday, August 25, 2013

ബാല്യം

പ്രിയപ്പെട്ട അമ്മെ ,
ആ സാരിത്തുമ്പിന്‍റെ പിന്നില്‍
ഒളിഞ്ഞു നില്‍ക്കുന്ന
എന്‍റെ ബാല്യത്തെ
ഒരിക്കല്‍ കൂടി
തിരിച്ചു നല്‍കാനാവുമോ ??
ആര്‍ക്കുമാര്‍ക്കും കൊടുക്കാതെ
മടിക്കുത്തില്‍
കാത്തുസൂക്ഷിച്ച
പേരയ്ക്കാപഴങ്ങള്‍
ഒരു വട്ടം കൂടി നീട്ടുമോ
കുഞ്ഞിക്കൈകളിലേയ്ക്ക് ... ??
കാത്തു നില്‍ക്കാമോ
സ്കൂള്‍വിട്ടു ഞാന്‍ വന്നാല്‍
വാരിത്തരുവാന്‍
ജന്മപുണ്യമാം
ചോറുഉരുളകള്‍ നീട്ടിക്കൊണ്ട് ??
ഹാ .. അമ്മെ
എനിക്കറിയാം ആ മനസ്സിന്‍റെ
മുറ്റത്ത് തളരാതെ ഓടിനടക്കുന്ന
കുഞ്ഞുകുട്ടിയാണ് ഞാനിന്നുമെന്ന്.. !!

6 comments:

  1. അമ്മ എന്നും ഉള്ളിലെ നന്മയാണ്

    ReplyDelete
  2. വളരെ വളരെ മനോഹരമായ കവിത

    ശുഭാശംസകൾ...

    ReplyDelete
  3. അമ്മക്കെന്നും കുഞ്ഞുകുട്ടി....
    ആശംസകള്‍

    ReplyDelete
  4. അതിരുകളില്ലാത്ത നീലവാനിലേക്ക് എന്‍റെ യൗവ്വന പക്ഷി പറക്കുമ്പോള്‍ താഴെ ഭൂമിയില്‍ നടന്നു തീര്‍ന്നൊരെന്‍ ബാല്യത്തിലേക്കൊന്നു എത്തി നോക്കാതെങ്ങനെ....!!!!!!!!!!!!!!!!!!!!!!!

    ReplyDelete