Saturday, August 3, 2013

അമ്മയുടെ ഓര്‍മ്മ

പനിച്ചു പൊള്ളുന്ന ശരീരം
ആരുമെത്തിനോക്കാത്ത
വിജനമായൊരു മരുഭൂമി കണക്കെ കിടന്നപ്പോഴാണ്‌
അമ്മയുടെ നിലാത്തണലും
ആ വിരല്‍ത്തുമ്പിലെ മഴച്ചിറകുകളും
മനസ്സിലേയ്ക്ക് ആദ്യമായ് എത്തിനോക്കിയത് ...
മറന്നു പോയിരുന്നു
കൂടെയുണ്ടായിരുന്നപ്പോഴൊക്കെ
ആ വിരലുകള്‍ ചുംബിക്കാന്‍ ,
ആ പുഞ്ചിരിയെ സ്നേഹിക്കാന്‍ ... 

2 comments:

  1. അമ്മയുണ്ടെങ്കില്‍ പനി നല്ല സുഖമാണെന്നൊരു കവിത ഇന്നലെ വായിച്ചിരുന്നു.
    എവിടെയെന്ന് മറന്നു!

    ReplyDelete
  2. നന്മയുടെ ഓർമ്മ

    നല്ല വരികൾ

    ശുഭാശംസകൾ....

    ReplyDelete