Monday, August 5, 2013

അനന്തതയിലേയ്ക്കൊഴുകുന്ന പുഴ

ഒരു പുഴ
ചിരിച്ചും കരഞ്ഞും
നിറഞ്ഞും വറ്റിയും
ഒഴുകുന്നുണ്ട് നെഞ്ചില്‍ ..
ഏതൊക്കെയോ വേരുകളെ
കുളിര്‍പ്പിച്ചും
ചുംബിച്ചും
കടലെന്ന ഇല്ലായ്മയിലേയ്ക്കുള്ള
വഴി തിരഞ്ഞുകൊണ്ടൊഴുകുന്ന
ജീവിതമെന്ന പുഴ ... 

7 comments:

  1. കടൽ സമൃദ്ധിയുമാവാം ...
    ആഴങ്ങളിൽ കാണാലോകങ്ങളിൽ
    നാമറിയാതെ നമ്മെയും കാത്ത്
    മറ്റൊരു പുഴയായി മറ്റൊരു ജീവിതമായി ...

    ReplyDelete
  2. ഓഗസ്റ്റ്‌ മാസം പിറന്ന് ഇതാ അഞ്ച് ദിവസമേ പൂര്‍ത്തിയായുള്ളൂ. പക്ഷേ ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി ഇരുപത്തിഏഴ് കൃതികള്‍ എഴുതി പൂര്‍ത്തിയാക്കി പ്രസിദ്ധീകരിച്ചിരിക്കുന്നു. അതുല്യം എന്നല്ലാതെ ഞാനെന്ത് വിശേഷിപ്പിക്കാന്‍? എന്നാല്‍ സാധിക്കാത്ത കാര്യം ചെയ്യുന്ന താങ്കളെ ഞാന്‍ അമാനുഷിക (അതോ അമാനുഷികനോ?)എന്ന് വിളിച്ചോട്ടെ? രചനകള്‍ നന്നാവുന്നുണ്ട്. ഇനിയും ഇങ്ങനെ ഇടതടവില്ലാതെ എഴുതാന്‍ കഴിയട്ടെ. അത് തന്നെ ഒരു ഭാഗ്യമല്ലേ? കോടി പുണ്യം.
    www.sreemannur.blogspot.in

    ReplyDelete
  3. നന്മയുടെ പ്രകാശം നിറയട്ടെ!
    ആശംസകള്‍

    ReplyDelete
  4. കടലിനെത്തേടി ഒഴുകുന്ന പുഴ. ജീവിതത്തെക്കുറിച്ച് നല്ലൊരു കണ്ടെത്തല്‍ 

    ReplyDelete
  5. ഒഴുകിയൊഴുകിയൊഴുകി
    പുഴയെവിടെ ചേരും?

    ReplyDelete
  6. ജീവിതമെന്ന പുഴ

    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete