Saturday, August 3, 2013

ദക്ഷിണമൂര്‍ത്തിസ്വാമിക്ക്..

പാട്ടിന്‍റെ പാലാഴിയിലേയ്ക്ക്
എന്നെന്നേയ്ക്കുമായ് മറഞ്ഞ
വൈഭവത്തിനു മുന്‍പില്‍
ഒരുപിടി പ്രാര്‍ഥനാപുഷ്പങ്ങള്‍ ..
ത്രിസന്ധ്യകള്‍
കുങ്കുമപ്പൂക്കള്‍ വീണ്ടും
വാരിവിതറുമ്പോള്‍
വാതില്‍പഴുതുകള്‍ക്കപ്പുറം
അങ്ങെന്നോ കരുതിവച്ചു പോയ
ഈണങ്ങള്‍ ഉരുവിടുന്ന
തലമുറകളുണ്ടാവും...
ദക്ഷിണമൂര്‍ത്തിസ്വാമിക്ക് പ്രണാമം  !!

5 comments:

  1. ദക്ഷിണാമൂര്‍ത്തി സ്വാമിയ്ക്ക് പ്രണാമങ്ങള്‍...

    ReplyDelete
  2. ഒരു നന്മ കൂടി സംഗീത പടിയിറങ്ങി പ്രണാമം

    ReplyDelete
  3. സംഗീതമൂര്‍ത്തി

    ReplyDelete
  4. ഗദ്യം പോലും സംഗീതമാക്കാന്‍ കഴിവുള്ള അതുല്യ പ്രതിഭ. സ്വാമികള്‍ കേരളത്തില്‍ പിറന്നത് തന്നെ നമ്മുടെ ഭാഗ്യം. ഏതാണ്ട് ഒരു മൂന്നോ നാലോ മീറ്റര്‍ അപ്പുറത്ത് ഒരു ക്ഷേത്രത്തില്‍ വെച്ച് അദ്ദേഹത്തെ കാണാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട് ഈയുള്ളവന്. അത് മതി. ഗാനഗന്ധര്‍വ്വനെ ഇതുവരെ കാണാന്‍ പറ്റാത്ത വിഷമം,രവീന്ദ്രന്‍ മാഷിനെ കാണാന്‍ പറ്റാത്ത വിഷമം എന്നിവയൊക്കെ ഞാന്‍ ചിലപ്പോഴൊക്കെ മറക്കുന്നത് ഇത് പോലുള്ള ചില സംഭവങ്ങള്‍ നടക്കുന്നത് കൊണ്ടാണ്. എല്ലാ ആഗ്രഹങ്ങളും നടക്കില്ലല്ലോ അല്ലേ?
    www.sreemannur.blogspot.in

    ReplyDelete
  5. പ്രണാമം


    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete