ഈ ചിതല്‍ പുറ്റ്കള്‍ക്കും അപ്പുറം,
ഒരു കാലത്ത്, ജീവന്റെ പച്ചപ്പുണ്ടായിരുന്നു ,
അലമുറയിടുന്ന ഈ തിരകള്‍ക്കും അപ്പുറം
ശാന്തമായ തീരം ഞാന്‍ കണ്ടിരുന്നു,
നിനക്കും എനിക്കുമിടയില്‍ ഞാന്‍ ദൂരങ്ങള്‍ കണ്ടിരുന്നില്ല,
നിന്നില്‍ ഞാനും എന്നില്‍ നീയും അലിഞ്ഞു ചേര്‍്ന്നിരുന്നു അന്നൊക്കെ,
നിന്നിലൂദെ ഓടിമറയുന്ന ഓരോ പരിഭവങ്ങളും എനിക്ക് പരിജിതമായിരുന്നു ,
ഇന്നു നിന്റെ ലോകം എനിക്കജ്ഞ്ഞാതമാണ്,
ഇന്നു ഞാന്‍ ഏകയാണ്,
തകര്‍ന്ന പാതകള്‍ക്കും അപ്പുറം ഇന്നെനിക്കു വിശാലത ഇല്ല,
അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇന്നു ജീവന്റെ സ്പന്ദനങ്ങള്‍ ഇല്ല,
കാലത്തിന്റെ അന്ഗ്നിച്ചിറകുകള്‍ക്കിടയില്‍ വെന്തുരുകുന്ന
എന്റെ ചിറകുകളില്‍ തലോടാന്‍ ഇന്നു നീ ഇല്ല,
എങ്കിലും ഞാന്‍ കാത്തുനില്‍ക്കുന്നു ,
എന്നോ എന്നെ വിട്ടകന്ന എന്റെ പ്രേമത്തിന്റെ
മാധുര്യവും ഹൃദയത്തില്‍ സംഗ്രഹിച്ചു കോണ്ട്...
No comments:
Post a Comment