
പ്രിയപ്പെട്ടവനേ
ഞാന്‍ ഇന്ന് പോകേണ്ടിയിരിക്കുന്നു..
കാത്തിരിപ്പുകള്‍ മുറിച്ചു മാറ്റിയ എന്‍റെ ഹൃദയത്തിന്‍റെ നുറുങ്ങിയ കണ്ണികളും ഏന്തി,
മെല്ലെ ഞാന്‍ നീങ്ങുന്നു നിന്നില്‍ നിന്നും,
എനിക്കായി നീ പകര്‍ന്നു തന്നിട്ടുള്ള മധുരിക്കുന്ന ഓര്‍മകള്‍ മാത്രം എന്‍റെ കൂട്ടിനായി ഇന്നുമുണ്ട് , നെഞ്ജിനുള്ളില്‍ പൊട്ടിച്ചിതറി കിടക്കുന്ന മരവിച്ച മോഹങ്ങളും,
അടക്കാനാവാത്ത വിങ്ങലുകള്‍ എന്‍റെ തണുത്തുറഞ്ഞ കണ്ണീരില്‍ കുടിയിരുതിക്കൊണ്ട് , എനിക്കിന്ന് നിന്നില്‍ നിന്നും നിന്‍റെ മൂക വേദനകളില്‍ നിന്നും അടര്‍ന്നു മാറിയേ തീരു
വികാര ശുന്യതയുടെ മേലങ്കി അണിഞ്ഞു കൊണ്ട് ഞാന്‍ മറയുന്നു,
കരിവാളിച്ച സ്വപ്നങ്ങളുടെ വരണ്ടുണങ്ങിയ മുഖം നിനക്ക് മുന്‍പില്‍ കാണിക്കാതെ,
എല്ലാം മറക്കാന്‍ ശ്രമിച്ചുകൊണ്ട് ,
വിഭലമായ ആശകള്‍, എന്‍റെ ശുന്യതയില്‍ കുഴിച്ചു മൂടി, ഞാന്‍ പോകട്ടെ…
wow....superb..nice feel dee
ReplyDelete