Friday, August 9, 2013

മോര്‍ച്ചറി കാവല്‍ക്കാരന്‍

തിളങ്ങുന്ന മേശകളില്‍
ശവങ്ങള്‍ നിരന്നുകിടക്കുന്നു
വിഷം കുടിച്ചവന്‍റെ
നീല ശരീരത്തിന്‍റെ
നിലച്ച സ്പന്ദനം.
ചതഞ്ഞരഞ്ഞ മറ്റൊരുവന്‍റെ
കൂട്ടിക്കെട്ടിയ
കുടലും ഉടലും.
പ്രണയം കാര്‍ന്നു തിന്ന
വേറൊരുത്തന്‍റെ  കരളില്‍
കട്ടകെട്ടിക്കിടക്കുന്ന ലഹരി
ദേഹങ്ങളിങ്ങനെ
മരച്ചും മലച്ചും
പ്ലാസ്റ്റിക്‌ സുരക്ഷയില്‍
പൂജ്യം ഡിഗ്രി തണുപ്പില്‍
തീയിന്‍ വേവും
മണ്ണിന്‍ ചൂടും
നോക്കിക്കിടക്കുന്നു !
ചിലര്‍ മൂക്കു പൊത്തുന്നു
ചിലരാവട്ടെ പൊട്ടിക്കരയുന്നു
സ്ഥിരം കാഴ്ചകളില്‍
നിസംഗതയോടെ ഒരാള്‍ മാത്രം .. !
പടിക്കലൂടെ മരണം
മണിയടിച്ചു കൊണ്ട് പായുന്നു
അടുത്ത ഭാരത്തിനായി
ഒഴിഞ്ഞ മേശകള്‍ കൈകള്‍വിരിക്കുന്നു,
ജീവിക്കാനായ്
മരണത്തിനു കാവല്‍ നില്‍ക്കുന്ന
മനുഷ്യന്  ,
മരണത്തോട് ഇപ്പോള്‍
മമത മാത്രമാണ് ..

5 comments:

  1. ആ മനുഷ്യന്‍ മരണങ്ങള്‍ക്കായ്‌ പ്രാര്തിക്കുന്നുണ്ടാകാം !!!

    ReplyDelete
  2. എന്തിനാണ് മരണത്തിനോട് ഇത്ര സ്നേഹം. അത് നമ്മുടെ കൂടെപ്പിറപ്പല്ലെ. സ്നേഹിച്ചില്ലെങ്കിലും അത് വരും...!

    ReplyDelete
  3. അപകടമരണം സംഭവിക്കല്ലേ...

    ReplyDelete

  4. നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete