ഇതളുകളുടെ സൌരഭ്യം രാവില്‍ പകരാന്‍
ഇന്ന് നിശാഗന്ധി വിരിഞ്ഞില്ല ..
ഇന്നലെ രാത്രിയിലെ
ഏതോ മണിക്കൂറില്‍ അത് മണ്ണടിഞ്ഞു...
നിലാവിനെയും നക്ഷത്രങ്ങളെയും
നിശബ്ദമായി പ്രണയിച്ചു മരിച്ച എന്റെ കൂട്ടുകാരി ..
പുല്‍മേടുകളില്‍ തന്റെ അടക്കാനാവാത്ത പ്രണയം പകര്‍ന്ന
കുളിരിന്റെ കണങ്ങള്‍, പൂവായി വിരിയുന്നു ...
പകലിന്റെ താപത്തില്‍ ,
തന്റെ പ്രണയിനിയുടെ മാറില്‍ ഉരുകി അലിയുമെന്ന്,
അറിയാതെ പോയ മറ്റൊരു പ്രണയം ...
ഇനിയും ഒന്നുമറിയാതെ പ്രണയം വിരിയുകയും കൊഴിയുകയും ചെയ്യുന്നു ...
:)
ReplyDeleteഇഴയടുക്കില്ലാത്ത കുറച്ചു വരികള്‍ .....
ReplyDeleteഅമൂല്യമായവ ക്ഷണികമെന്നു പറയാനാണോ
ശ്രമിച്ചത്?
spoiledpaper.blogspot.com
ReplyDeleteഒന്നുമറിയാതെ ഞാന്‍ തിരിയെ പോകുന്നു
ReplyDelete"ഇനിയും ഒന്നുമറിയാതെ പ്രണയം വിരിയുകയും കൊഴിയുകയും ചെയ്യുന്നു"...അതങ്ങനെ തന്നെ തുടരട്ടെ എന്നാല്‍ അല്ലെ നമുക്ക് ഇങ്ങനത്തെ കുറച്ചു കവിതകള്‍ കിട്ടുള്ളൂ :-)
ReplyDelete