പുറം കാടുകളുടെ ശാന്തത കടന്ന്
ഉള്ളിലേയ്ക്കുള്ളിലേയ്ക്ക്
പോകുന്നവരാണ് നമ്മള്‍ ..
തുടക്കത്തിലെ
ഓരോ നീര്‍ച്ചോലകളുടെ അരികിലും
ഓരോ പൂമരങ്ങളുടെ തണലിലും
ഓരോ കുന്നിന്‍ നെറുകയിലും
ഉറഞ്ഞുo കുറുകിയും ,
വന്യമായത്
അതിന്‍റെ മേന്മ നമ്മെ കാട്ടിവിളിക്കുന്നു ..
അളന്നു മുറിച്ചു നോക്കാതെ
സമയത്തിനു തിട്ടം വയ്ക്കാതെ
നമ്മളതാസ്വദിക്കുന്നു..
കാടിളക്കുന്ന ഓരിയിടലുകളും
കുലുക്കിമറിക്കുന്ന ഗര്‍ജ്ജനങ്ങളും
അസ്വസ്ഥമായ നിസ്സഹായതകളും
നമ്മുടെ പാതകളെ
സ്തംഭിപ്പിക്കുവാന്‍ തുടങ്ങുമ്പോള്‍
തിരികെയോടി രക്ഷപെടുവാനാവാത്ത
ദൂരങ്ങള്‍ താണ്ടിയിട്ടുണ്ടാവും ..
എങ്കിലും നമ്മള്‍
യാത്ര തുടരുകയാണ് ..
കാട്ടാറുകളും
കൈവഴികളും കടന്ന്
ഭീകരമായ ഇരുട്ടിലേയ്ക്ക് ..
മരങ്ങള്‍ക്കിടയിലെ
നഗ്നമായ പ്രകൃതിയുടെ ചൂടിലേയ്ക്ക്
ഭൂമി തീര്‍ത്ത കിളിക്കൂടിലേയ്ക്ക് ..
ചില യാത്രകള്‍
ജീവിതം പോലെയാണ്..
കൊടും കാടിന്‍റെ
അഭയസ്ഥാനം തേടി
മരണത്തോളം നമ്മള്‍ നടക്കും ....
കൊള്ളാം അവസാനത്തെ 5 വരികൾ എല്ലാം പറഞ്ഞു
ReplyDeleteചില ജീവിതം യാത്ര പോലെയുമാണ്
ReplyDeleteവളരെ മനോഹരമായി എഴുതിയിരിക്കുന്നു.
ReplyDeleteനല്ലത്.
ശുഭാശംസകൾ....
കാടാണ് നാട് എന്നാരോ പറഞ്ഞിട്ടുണ്ട്.കാടിനെ നമ്മള്‍ മറ്റൊരു ലോകമായി കാണുന്നു.അവിടെ പ്രശ്നം തുടങ്ങുന്നു.കാട് നമുക്കന്യമാവുന്നു.പതിയെ നമ്മള്‍ നമുക്കന്യമാവുന്നു.കാടിന്‍റെ ഉള്ളറകളില്‍ ഒരു തിരിച്ചറിവ് ഒളിച്ചിരിപ്പുണ്ട് - പ്രകൃതിയാണ് ഈശ്വരന്‍... പ്രകൃതിയാണ് പൂര്‍ണ്ണം.
ReplyDeletewww.sremannur.blogspot.in