Thursday, February 21, 2013

നീയാം സൂര്യന്‍

തുളുമ്പാതെ പീലികളില്‍
തങ്ങിനിന്ന മിഴിനീരിന്‍
കണ്ണാടിയില്‍നിന്നും ,
ദൂരെയേതോ മരീചികയിലേക്ക്
നിന്‍റെ പാദങ്ങളിടറാതെ നീങ്ങിയപ്പോള്‍
സര്‍വ്വ അര്‍ത്ഥങ്ങളും
വ്യര്‍ത്ഥമായൊരു കവിതയില്‍
തൂങ്ങിയാടിയൊരു
സ്വപ്നമായിരുന്നു ജീവിതം !

ഇനിയൊരു നാളെയെ ചൂണ്ടിക്കാട്ടി
നീയെന്‍റെ കിനാത്താളില്‍ കുറിച്ച
വാചാലമാം കഥയിലേയ്ക്കു ഞാന്‍
കൂപ്പുകുത്തിയ നിമിഷമൊന്നുണ്ട്‌ !

നമുക്കിടയില്‍ ഉദയാസ്തമയങ്ങള്‍
ഇമചിമ്മാതെ നിന്നതും ,
പുതുമഴയുടെ കുളിരിനാല്‍
പ്രണയം പൊള്ളിയതും ,
അവധിയില്ലാതെ എന്നെ ഞെരുക്കുന്ന
ഓര്‍മ്മത്തുരുത്തുകളില്‍
മുള്ളായ് വളരുന്നു !
കണ്ണുകളിരുന്നിട്ടും
വെളിച്ചമില്ലാതെയീ തമസ്സില്‍നിന്നും
നീയാം സൂര്യനിലേയ്ക്ക്
കടലാഴങ്ങള്‍ ഭേദിച്ചോരു
വരിയില്‍ ചുരുങ്ങിയും
ദഹിച്ചും വരുമൊരുനാള്‍ ഞാന്‍ !!

7 comments:

  1. ഇനിയൊരു നാളെയെ ചൂണ്ടിക്കാട്ടി
    നീയെന്‍റെ കിനാത്താളില്‍ കുറിച്ച
    വാചാലമാം കഥയിലേയ്ക്കു ഞാന്‍
    കൂപ്പുകുത്തിയ നിമിഷമൊന്നുണ്ട്‌ !

    മനോഹരമായ വരികള്‍ .
    ശുഭാശംസകള്‍ ........

    ReplyDelete
  2. നമുക്കിടയില്‍ ഉദയാസ്തമയങ്ങള്‍
    ഇമചിമ്മാതെ നിന്നതും ,
    പുതുമഴയുടെ കുളിരിനാല്‍
    പ്രണയം പൊള്ളിയതും ,
    അവധിയില്ലാതെ എന്നെ ഞെരുക്കുന്ന
    ഓര്‍മ്മത്തുരുത്തുകളില്‍
    മുള്ളായ് വളരുന്നു !



    പ്രണയം മരിക്കാതിരിക്കട്ടെ...........

    ReplyDelete
  3. വിരഹത്തിന്റെയോ , കാത്തിരിപ്പിന്റെയോ
    മണം നിറഞ്ഞു നില്‍ക്കുന്ന വരികള്‍ ..............!
    "ഇനിയൊരു നാളെയെ ചൂണ്ടിക്കാട്ടി
    നീയെന്‍റെ കിനാത്താളില്‍ കുറിച്ച
    വാചാലമാം കഥയിലേയ്ക്കു ഞാന്‍
    കൂപ്പുകുത്തിയ നിമിഷമൊന്നുണ്ട്‌ !"
    മനൊഹരമായ വരികള്‍ ..
    മനസ്സില്‍ നിന്നും വിരഹാദ്രമായ
    മഴത്തുള്ളികള്‍ അടര്‍ന്നു വീഴും പൊല്‍ ...........!

    ReplyDelete
  4. സര്‍വ്വ അര്‍ത്ഥങ്ങളും
    വ്യര്‍ത്ഥമായൊരു കവിതയില്‍
    തൂങ്ങിയാടിയൊരു
    സ്വപ്നമായിരുന്നു ജീവിതം !

    നന്നായിരികുന്നു.. ആശംസകള്‍

    ReplyDelete
  5. നന്നായി എഴുതി .'ജാലക'ത്തിൽ കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കൂ...


    ശുഭാശംസകൾ.....

    ReplyDelete
  6. ഇനിയൊരു നാളെയെ ചൂണ്ടിക്കാട്ടി
    നീയെന്‍റെ കിനാത്താളില്‍ കുറിച്ച
    വാചാലമാം കഥയിലേയ്ക്കു ഞാന്‍
    കൂപ്പുകുത്തിയ നിമിഷമൊന്നുണ്ട്‌ !

    love these lines

    കവിത നന്നായിരിക്കുന്നു
    ശുഭാശംസകള്‍

    ReplyDelete