Tuesday, March 5, 2013

വരള്‍ച്ച

ഞരമ്പുകള്‍ വരിയുമ്പോള്‍
വേരുകള്‍ തളരുമ്പോള്‍ 
ഒടുവില്‍ ശേഷിച്ച ഇലയും 
കറ വറ്റി വീഴുമ്പോള്‍ 
മണ്ണിന്‍ നെഞ്ചിലൊരു നെടുവീര്‍പ്പ് !
ദാഹം ശമിപ്പിക്കാതെ 
വരളുന്ന ശൂന്യതയിലേയ്ക്ക് 
ഇനിയുമെത്ര കാലം 
നിശ്ചലമായ്‌ നില്‍ക്കുമീ 
വേനല്‍ സൂര്യന്‍ ? 

3 comments:

  1. ഞെരമ്പുകള്‍ക്കൊരുകുളിരുപകരാന്‍ അണി-
    ഞ്ഞൊരുങ്ങുന്നുണ്ട് വര്‍ഷമേഘങ്ങള്‍...,...

    നന്നായി രചന
    ആശംസകള്‍

    ReplyDelete
  2. കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കൂ

    ശുഭാശംസകൾ....


    ReplyDelete