അറിയില്ലെനിക്ക് !
നീയൊരു തീപ്പൊരിയായ്
ഉള്ളിലാകെ പടര്‍ന്നു കയറിയതിന്‍ മുന്‍പ് ,
നിശ്ചലമായിരുന്നത് ഞാനായിരുന്നോ
അന്നോളമീ ലോകം സ്തംഭിച്ചിരുന്നോ ??
പുഴയോഴുകിയതും
സൂര്യനുദിച്ചതും
പൂക്കള്‍ വിരിഞ്ഞതും
നിലാവ് പരന്നതും
അന്നായിരുന്നോ ??
കണ്ടതേയില്ലിന്നേവരേയ്ക്കും
ഞാനിതൊന്നും !
കാടായിരുന്നുള്ളില്‍ ;
വ്യഥ !!
തീരാവ്യഥയുടെ കൊടുംകാട് !!
പ്രകാശമെന്നൊന്നുണ്ടെന്നും
കുളിര്‍ കാറ്റിലും കവിതയുണ്ടെന്നും ,
ഓരോ പൂവിലും,
കണ്ണുനിറയെ അദ്ഭുതമുണ്ടെന്നും
അന്നാണ് ഞാനറിഞ്ഞത് ... !
നിമിഷങ്ങള്‍ക്കിടയിലെ
നീയെന്ന നിമിഷമാണ് പ്രണയം !
അറിവുകള്‍ക്കിടയിലെ
നീയെന്ന അറിവാണ് പ്രണയം !
വ്യഥ, തീരാവ്യഥയുടെ കൊടും കാട്..
ReplyDeleteഇഷ്ടായി, ആശംസകള്‍ നിശാഗന്ധീ...
"സ്നേഹമാണഖിലസാരമൂഴിയില്‍...,....."
ReplyDeleteആശംസകള്‍
പുല്ലിൽ,പൂവിൽ,പുഴുവിൽ,കിളിയിൽ
ReplyDeleteവന്യജീവിയിൽ,വനചരനിൽ
ജീവബിന്ദുവിൻ അമൃതം തൂകിയ
ലോകപാലകാ ജഗദീശാ..
അതെ.അവന്റെ നിസ്തുലമായ പ്രണയം തഴുകാത്ത ഒരണുവുമില്ലയീ പ്രപഞ്ചത്തിൽ..!!
നാം കണ്ണു തുറന്നു നോക്കുകയേ വേണ്ടൂ..
കവിത നന്നായി.കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കൂ.
ശുഭാശംസകൾ....
കാടുലയുന്നു..
ReplyDeleteകാടായിരുന്നുള്ളില് ;
ReplyDeleteവ്യഥ !!
തീരാവ്യഥയുടെ കൊടുംകാട് !!