Monday, October 1, 2012

എഴുത്തും വായനയും


ആളുകളില്‍ എത്തിക്കാന്‍ വേണ്ടി എഴുത്ത് ആയുധമാക്കുന്ന ചിലര്‍ ഉണ്ട്. എന്തിനെയെങ്കിലും കുറിച്ച് അവബോധം ഉണ്ടാക്കുവാന്‍ വേണ്ടിയാവും ഇത്. ഇത്തരത്തിലുള്ള രചനകള്‍ പലപ്പോഴും വിവാദങ്ങള്‍ക്കും ഇരയാവാറുണ്ട്. വായനയും എഴുത്തും മുരടിച്ചു തുടങ്ങിയ ഇന്നത്തെ സമൂഹത്തില്‍ ഇത്തരം എഴുത്തുകള്‍ക്കും വംശനാശം വന്നുകൊണ്ടിരിക്കുകയാണ്. 
ഇവരുടെ തൂലികത്തുമ്പില്‍ തീപ്പൊരിയും , വാക്കുകളില്‍ സൂചി മുനകളുമായിരിക്കും. എന്തും നേരിടുവാനുള്ള മനക്കരുത്തും , വിമര്‍ശനങ്ങള്‍ക്കു തളര്‍ത്താവാത്ത ഊര്‍ജ്ജവും ഇവര്‍ക്ക് സ്വന്തം.
സ്വന്തം മനസ്സിനെ പരിപോഷിപ്പിക്കുവാന്‍ വേണ്ടി തൂലിക ചലിപ്പിക്കുന്നവരും ഉണ്ട്. എഴുത്തിലൂടെ ആത്മനിര്‍വൃതി കണ്ടെത്തുന്നുവരാണ് ഇത്തരത്തിലുള്ള എഴുത്തുകാര്‍.. , പ്രശസ്തിയോ പ്രതിഫലമോ പ്രതീക്ഷിക്കാതെ, വാക്കുകള്‍ സൃഷ്ടിക്കുന്ന മായാലോകത്ത്, സ്വന്തമായൊരു സ്വര്‍ഗ്ഗം പണിതുയര്‍ത്തുന്നവര്‍ !ഇവരുടെ സൃഷ്ടികള്‍ കൂടുതല്‍ മധുരമുള്ളതും, ചിലപ്പോള്‍ കൈക്കുന്നതുമാവാം.
വളരെയേറെ മനസ്സിനെ സ്പര്‍ശിക്കുന്ന രചനകള്‍ ഇത്തരക്കാര്‍ക്ക് സ്വന്തമാണ്. കാലങ്ങളോളം ഓര്‍മ്മിക്കപ്പെടുന്ന സുന്ദരമായ വരികളും ഇക്കൂട്ടത്തില്‍ ഇടം നേടും.
നമ്മളിന്നുള്ള ചുറ്റുപാടില്‍ തീവ്രമായ ഇഷ്ടത്തോടെ വായനയെ സമീപിക്കുന്നവര്‍ വളരെ വിരളമാണ്. അക്ഷരങ്ങളിലും , വാക്കുകളിലും ഒളിഞ്ഞിരിക്കുന്ന അനന്തമായ ആനന്ദം അറിയാതെ പോകുന്ന ഒരു തലമുറയുടെ ഭാഗമായാണ് നമ്മള്‍ ജീവിക്കുന്നത്. അല്‍പമെങ്കിലും വായിക്കാന്‍ ശ്രമിക്കുന്നത്, എഴുത്തുകാരാണ്. സ്വന്തം സൃഷ്ടികളെ എങ്ങിനെയെങ്കിലും കുറെ പേരെ കാണിച്ച്, അല്പം പ്രശസ്തി പിടിച്ചു പറ്റുക എന്നൊരു ലക്ഷ്യമാണ് ഇന്നത്തെ എഴുത്തുകാരുടെ പ്രധാന അജണ്ട എന്ന് കൂടി തോന്നുന്നു. അതിനു വേണ്ടി മാത്രം മറ്റു ബ്ലോഗുകളില്‍ പോവുകയും, സ്വന്തം ലിങ്ക് നല്‍കി പോരുകയും ചെയ്യുന്ന എത്രയോ പേര്‍. .? യഥാര്‍ഥത്തില്‍ നമ്മളോരോരുത്തരും ഒരുപാട് സ്നേഹിക്കുന്ന വാക്കുകളുടെയും, സാഹിത്യത്തിന്‍റെയും വേരറ്റു പോവുകയാണോ ??

11 comments:

 1. ഈ കളം മാറ്റി ചവിട്ടല്‍ അനിവാര്യം.
  കവിതയില്‍ നിന്ന് ലേഖനത്തിലേക്ക് വളരട്ടെ...:)

  അതിന് ദാ പിടിച്ചോ.... കെട്ടിപിടിച്ച് ഒരു നൂറായിരം ഉമ്മ്മ.....

  ReplyDelete
 2. എഴുത്തും വായനയും ഒരിക്കലും മരിക്കില്ല എന്നാണ് എന്റെ അഭിപ്രായം ,
  എഴുത്ത് സ്വന്തം ചിന്തയുടെ നിലവാരത്തില്‍ നിന്നും ഉണ്ടാകുന്നതാണ് ,
  അത് മറ്റുള്ളവര്‍ വിലയിരുത്തുന്നത് അവരുടെ ചിന്താമണ്ഡലത്തില്‍ നിന്നും.
  എഴുതുന്നത് മറ്റുള്ളവരെ അറിയിക്കുക എന്നത് അപരാധമായി കാണാന്‍ പറ്റുമോ ?
  എഴുത്തിന്റെ ഊര്‍ജ്ജം വായന തന്നെ അല്ലെ .

  ആശംസകള്‍

  ReplyDelete
  Replies
  1. എഴുത്തു മറ്റുള്ളവരെ അറിയിക്കുക എന്നതൊരു തെറ്റല്ല. പക്ഷെ , മറ്റുള്ളവരെ കാണിക്കുവാനും, പ്രശസ്തി നേടുവാനും മാത്രം എഴുതുന്നതിനോട് യോജിക്കുവാനാവില്ല.

   Delete
  2. അതിനോട് ഞാനും യോജിക്കുന്നു

   Delete
 3. വാക്കുകള്‍ സൃഷ്ടിക്കുന്ന മായാലോകത്ത് സ്വന്തമായൊരു സ്വര്‍ഗ്ഗം കെട്ടിപ്പടുക്കുക... തീര്‍ച്ചയായും യോജിക്കുന്നു...:)

  ReplyDelete
 4. പ്രശസ്തി നേടാന്‍ മാത്രം ബ്ലോഗ്‌ എഴുതുന്നവര്‍ ഉണ്ടാകാം. പക്ഷെ അത് എത്ര സതമാനം വരും.
  എനികിഷ്ടമുള്ളത് കുത്തികുറിക്കാനാണ് ഞാന്‍ ബ്ലോഗ്‌ എഴുതുന്നത്‌. അത് നിലവാരം ഉള്ളതാണ് എന്ന് ഇതുവരെ എനിക്ക് തോന്നിയിട്ടും ഇല്ല.എങ്കിലും നാല് പേര് വായിക്കാന്‍ വേണ്ടി എന്തെങ്കിലുമൊക്കെ ഞാന്‍ ചെയ്യാന്‍ ശ്രമിക്കാറുണ്ട്.
  പിന്നെ അത്ര പെട്ടന്നൊന്നും ശ്രദ്ധപിടിച്ചുപറ്റാം എന്നെനിക്ക് തോന്നിയിട്ടില്ല. വായിക്കുന്നവന് തിരഞ്ഞെടുക്കാനുള്ള കൂടുതല്‍ സ്വാതന്ത്ര്യം ബ്ലോഗില്‍ ആണെന്നാണ് എനിക്ക് തോന്നിട്ടുള്ളത്.

  ReplyDelete
 5. കവിതയില്‍ നിന്നും ഗദ്യത്തിലെക്കുള്ള ഈ കാല്‍ വെപ്പ് സ്വാഗതാര്‍ഹം തന്നെ, പക്ഷെ ഇവിടെക്കുറിച്ചവയോട് തീര്‍ത്തും യോജിക്കാന്‍ കഴിയുന്നില്ല കാരണം ഏതൊരു ഏഴുത്തുകാരന്റെയും പരമ പ്രധാനമായ ലക്‌ഷ്യം തന്റെ സൃഷ്ടികള്‍ മറ്റുള്ളവര്‍ വായിക്കണം പ്രതികരിക്കണം എന്നത് തന്നെ അവിടെ വായനക്കാര്‍ ഇല്ലാതെ വന്നാല്‍ എഴുത്ത് കൊണ്ട് എന്ത് പ്രയോജനം അപ്പോള്‍ എഴുത്തുകാരന്‍ തന്റെ സൃഷ്ടികളെപ്പറ്റി മറ്റുള്ളവരോട് അറിയിക്കാന്‍ ബാധ്യസ്ഥനാകുന്നു അതിനവന്‍ ഇന്നത്തെ വേഗതയേറിയ മാധ്യമങ്ങളെ അഭയം തേടുന്നു അതിലൂടെ തന്റെ സൃഷ്ടികളെ പുറം ലോകത്തെ അറിയിക്കുന്നു അതില്‍ ഒരു പന്തികേടും ഇല്ല തന്നെ പിന്നെ ചെല്ലുന്നിടത്തെല്ലാം ചെന്ന് ലിങ്കിട്ട് എന്റെ സൃഷ്ടി വായിക്കണേ എന്ന് കെഞ്ചുന്ന മനോഭാവത്തോടെ ഒട്ടും ജോജിപ്പില്ലതാനും ഇതോടുള്ള ബന്ധത്തില്‍ ഞാന്‍ എഴുതിയ ഒരു കുറിപ്പു ഇവിടെ വായിക്കുക. വെബ്‌ കമന്റുകള്‍ ചില ചിന്തകള്‍: അഥവാ ഒരു ബ്ലോഗറുടെ അനുഭവക്കുറിപ്പുകള്‍
  "സ്വന്തം സൃഷ്ടികളെ എങ്ങിനെയെങ്കിലും കുറെ പേരെ കാണിച്ച്, അല്പം പ്രശസ്തി പിടിച്ചു പറ്റുക എന്നൊരു ലക്ഷ്യമാണ് ഇന്നത്തെ എഴുത്തുകാരുടെ പ്രധാന അജണ്ട എന്ന് കൂടി തോന്നുന്നു." ഈ പ്രസ്താവന തികച്ചും പ്രധിക്ഷേധം അര്‍ഹിക്കുന്നത് തന്നെ, ഒരു ശതമാനത്തിനു ഒരു പക്ഷെ ഈ ചിന്താഗതി ഉണ്ടായിരിക്കാം പക്ഷെ ഇന്നത്തെ എഴുത്തുകാരെ മുഴുവനും ആ പട്ടികയില്‍ പെടുത്തിയത് ശരിയായില്ല.
  ആശംസകള്‍

  ReplyDelete
 6. Hi Nishagandhi
  Hope this comment will not be deleted :-)

  ReplyDelete
 7. എഴുത്ത് ഒരു കലയാണ് എന്നത് എനിക്ക് തിരിച്ചറിവ് വന്നത് വളരെ ചെറിയ കാലം മുമ്പ് മാത്രമാണ്....ഞാന്‍ ബ്ലോഗില്‍ എഴുതാന്‍ തുടങ്ങിയിട്ട് 1 വര്‍ഷം ആകാന്‍ എനിയും 2 മാസമുണ്ട്!! അതിന്റെ മുമ്പ് എഴുതിയത്ന്‍ കോളേജ് മാഗസിനില്‍ മാത്രം...എല്ലാവരും നമ്മള്‍ ചിന്തിക്കുന്നത് പോലെ ചിന്തിക്കണമെന്ന് നമുക്ക് വാശി പിടിക്കാന്‍ പറ്റില്ല.ഏറ്റവും കൂടുതല്‍ അസൂയകാണുന്ന ഒരു മേഖലയാണ് ബ്ലോഗും എഴുത്തും എന്നാണെനിക്ക് തോ‍ന്നിയിട്ടുള്ളത്(അനുഭവം).അതിക പേരും പ്രശസ്തിക്ക് വേണ്ടിയാണ് എഴുതുന്നത് എന്ന് പലപ്പോഴായി തോന്നിയിട്ടുണ്ട്..തീവ്രമായ ഇഷ്ടത്തോടെ എഴുത്തിനെ സമീപിച്ചാല്‍ ആ‍ന്ദം കണ്ടെത്താന്‍ കഴിയും!!

  ReplyDelete
 8. സ്വന്തം സൃഷ്ടികളെ എങ്ങിനെയെങ്കിലും കുറെ പേരെ കാണിച്ച്, അല്പം പ്രശസ്തി പിടിച്ചു പറ്റുക എന്നൊരു ലക്ഷ്യമാണ് ഇന്നത്തെ എഴുത്തുകാരുടെ പ്രധാന അജണ്ട എന്ന് കൂടി തോന്നുന്നു >>

  സ്വന്തം സൃഷ്ടികൾ മറ്റുള്ളവർ വായിക്കണം, അല്പം പ്രശസ്തി ഉണ്ടാവണം എന്നൊന്നും ആഗ്രഹമില്ലാതെ , ആത്മനിർവൃതിക്കുമാത്രമായാണ് എഴുതുന്നതെങ്കിൽ, അത് ബ്ലോഗിലും അതും കഴിഞ്ഞ് പുസ്തകരൂപത്തിലും പ്രസിദ്ധീകരിക്കേണ്ട ആവശ്യമെന്ത് ? ഒരു ഡയറിയിൽ എഴുതി സൂക്ഷിച്ചാൽ പോരെ ?

  എന്റെ അഭിപ്രായത്തിൽ , ഇത്തരം ശ്രമങ്ങൾ മറ്റുള്ളവർക്ക് ശല്യമാവാതിരിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അതു പോലെ, അഭിനന്ദനങൾക്കു വേണ്ടി അഭിനയിക്കാതിരിക്കാനും.

  ReplyDelete
 9. ഉല്‍കൃഷ്ടമായ എഴുത്തിന്‍റെയും വായനയുടെയും ദൌത്യം നിര്‍വ്വഹിക്കുന്നു എന്ന ആത്മസംതൃപ്തിയാണ് എഴുത്തുകാരന്‍റെ\എഴുത്തുകാരിയുടെ ആനന്ദം!
  എഴുത്തും വായനയും ഒരിക്കലും മരിക്കില്ല.വേരറ്റു പോകുകയുമില്ല......
  ആശംസകള്‍

  ReplyDelete