നിന്റെ കടലോളം സ്നേഹത്തില്‍
നീന്തി തുടിക്കുവാന്‍
കൊതിച്ചൊരു ചിപ്പിയാണ് ഞാന്‍...
നിന്നോടുള്ള പ്രേമം
എന്റെ ആഴങ്ങളില്‍ മുത്തായി വിരിഞ്ഞിരുന്നു !
കാറ്റായും തിരയായും വിധി
വിദൂരങ്ങളിലെ അഴുക്കുചാലില്‍
ഒരുനാള്‍ എന്നെ ഏറിയും വരെ
നിന്നിലെ ഗാനങ്ങള്‍ എന്നുള്ളില്‍ മുഴങ്ങിയിരുന്നു !
ഇരുളില്‍ വിരിഞ്ഞ പൂവേ ,
ഇരുളുവോളം നിനക്കായി ഞാന്‍ കാത്തിരുന്നിട്ടും ,
തളര്‍ന്നു ഞാന്‍ വീണുറങ്ങിയപ്പോഴാണല്ലോ
നീ വിടര്‍ന്നത് !
കാറ്റ് വന്നു നിന്നെ മണ്ണില്‍ വീഴ്ത്തിയപ്പോഴും
മഴ വന്നു നിന്നെ പൊതിഞ്ഞപ്പോഴും
അറിയാതെ പോയി
കാത്തിരുന്നത് നിനക്ക് വേണ്ടിയായിരുന്നു എന്ന് !
അറിഞ്ഞിരുന്നെങ്കില്‍ ........
പ്രണയത്തിന്റെ മാധുര്യം
നിറഞ്ഞ സ്വര്‍ഗ്ഗത്തിലും
ഏകാന്തതയുടെ
പൊള്ളലുള്ള തീക്കൂനയിലും
നഷ്ടങ്ങളുടെ ദുര്‍ഗന്ധം
വമിക്കുന്ന നരകത്തിലും
സഞ്ചാരം നടത്തി
എന്റെ മനസ്സ് തിരികെ വന്നിരിക്കുന്നു
തളര്‍ന്ന മനസ്സിലിപ്പോഴും
കരിയാത്തൊരു പോള്ളലിന്റെ
നീറുന്നൊരു മുറിവുണ്ട്
അതില്‍ ദുര്‍ഗന്ധവും !
ഇനി വിശ്രമിക്കണം
അല്പം മധുരം നുണയണം..