വിരിയും മുന്‍പേ കൊഴിയുവാനല്ല പുഷ്പമേ നിന്നുള്ളില്‍ ഞാന്‍ തേന്‍ നിറച്ചത് !
സൌരഭ്യം പരത്തും മുന്‍പേ മണ്ണടിയുവാനല്ല നിന്റെ ഇതളുകള്‍ക്ക് ഞാന്‍ നറുമണം സമ്മാനിച്ചത് !
നിന്റെ ജീവനില്‍ ഞാന്‍ കാറ്റായി ഒഴുകിയെത്തിയത് നിനക്ക് അഴക് പകരാനാണ് ...
തളര്‍ന്നു വീഴുവാനല്ല !
ഗുഡ്..അങ്ങിനെ വേണം
ReplyDeleteഎന്നുള്ളില്‍ നീ തേന്‍ നിറച്ചതാര്‍ക്ക് വേണ്ടിയാണ് ?
ReplyDeleteഎന്റെ ഇതളുകള്‍ നറുമണം പരത്തുന്നതാര്‍ക്ക് വേണ്ടിയാണ് ?
എനിയ്ക്ക് നീ അഴക് പകര്‍ന്നു തന്നതും ആര്‍ക്ക് വേണ്ടിയാണ് ?
ഒന്നും എനിക്ക് വേണ്ടിയല്ലല്ലോ....
വണ്ടിനും പൂമ്പാറ്റയ്ക്കും പിന്നെ മാലയാകാനും മുടിയില്‍ ചൂടാനും പൂജക്കെടുക്കാനും...
പൂജക്കെടുക്കാത്ത, മുടിയില്‍ ചൂടാത്ത, ആര്‍ക്കും വേണ്ടാത്ത, കൊഴിഞ്ഞു വീഴാന്‍ മാത്രം വിധിക്കപ്പെട്ട പൂക്കളും ഇല്ലേ...?