Saturday, July 7, 2012

ഇരുളില്‍ വിരിഞ്ഞ പൂവ്

ഇരുളില്‍ വിരിഞ്ഞ പൂവേ ,
ഇരുളുവോളം നിനക്കായി ഞാന്‍ കാത്തിരുന്നിട്ടും ,
തളര്‍ന്നു ഞാന്‍ വീണുറങ്ങിയപ്പോഴാണല്ലോ
നീ വിടര്‍ന്നത് !
കാറ്റ് വന്നു നിന്നെ മണ്ണില്‍ വീഴ്ത്തിയപ്പോഴും
മഴ വന്നു നിന്നെ പൊതിഞ്ഞപ്പോഴും
അറിയാതെ പോയി
കാത്തിരുന്നത് നിനക്ക് വേണ്ടിയായിരുന്നു എന്ന് !
അറിഞ്ഞിരുന്നെങ്കില്‍ ........




5 comments:

  1. നിശാഗന്ധിയ്ക്ക് ഒരു രഹസ്യം അറിയാമോ?

    ഇരുളില്‍ വിരിയുന്ന പൂവുകള്‍ക്കൊക്കെ മാദകസുഗന്ധമുണ്ട്.
    അഥവാ ഉറങ്ങിപ്പോയാലും ഉണര്‍ത്താന്‍ ശക്തിയുള്ള സുഗന്ധം

    ReplyDelete
  2. വിടരാത്ത പൂവിന് വിരിയാത്ത ദുഖം
    വിരിഞ്ഞ പൂവിന് വിരിഞ്ഞ ദുഖം...
    നന്നായിട്ടുണ്ട് വരികള്‍

    ReplyDelete
  3. "അറിയാതെ പോയി
    കാത്തിരുന്നത് നിനക്ക് വേണ്ടിയായിരുന്നു എന്ന് !
    അറിഞ്ഞിരുന്നെങ്കില്‍ ........"

    ഇന്നലെ വിരിഞ്ഞ പൂക്കള്‍ പൊഴിഞ്ഞു വീണാലും, നിനക്കായി വിരിയുവാന്‍ പൂമൊട്ടുകള്‍ പിന്നെയും കാത്തിരിക്കുന്നത് നീ കാണുന്നില്ലേ...?

    ReplyDelete