Sunday, July 8, 2012

കടലും ചിപ്പിയും

നിന്റെ കടലോളം സ്നേഹത്തില്‍
നീന്തി തുടിക്കുവാന്‍
കൊതിച്ചൊരു ചിപ്പിയാണ് ഞാന്‍...
നിന്നോടുള്ള പ്രേമം
എന്റെ ആഴങ്ങളില്‍ മുത്തായി വിരിഞ്ഞിരുന്നു !
കാറ്റായും തിരയായും വിധി
വിദൂരങ്ങളിലെ അഴുക്കുചാലില്‍
ഒരുനാള്‍ എന്നെ ഏറിയും വരെ
നിന്നിലെ ഗാനങ്ങള്‍ എന്നുള്ളില്‍ മുഴങ്ങിയിരുന്നു !



4 comments:

  1. ചിപ്പിയെന്നാലും മുഴക്കം ശംഖനാദം പോലെ...

    "but i have a great dream for being a poetess not yet fulfilled... "
    തിരുത്താനുള്ള സമയം കഴിഞ്ഞില്ലേ നിശാഗന്ധീ?

    ReplyDelete
    Replies
    1. thirutthaaraayennu thonniyilla... hehe... ippozhum appozhum njan same anu

      Delete
  2. ചിപ്പിക്കുള്‍ മുത്ത് രൂപപ്പെടുന്നത് വളരെ വേദനയനുഭവിച്ചാണത്രെ..

    ReplyDelete
  3. "ഒരുനാള്‍ എന്നെ ഏറിയും വരെ"
    "ഏറിയും" എന്നോ അതോ എറിയും എന്നോ ??

    നിശാഗന്ധിയുടെ കവിതകളില്‍ നിറഞ്ഞിരിക്കുന്ന കാല്‍പനിക ഭാവങ്ങളും ഉപമകളും എനിക്കേറെ ഇഷ്ടമാണ്...
    എല്ലാം പ്രണയത്തെ കുറിച്ച് മാത്രമായിട്ടു പോലും വായനക്കാര്‍ക്ക് മടുപ്പുളവാകാത്ത വിധം അക്ഷരങ്ങളെ കോര്‍ത്തിണക്കിയിരിക്കുന്നു...
    ഇനിയും എഴുതുക....ആശംസകള്‍....

    ReplyDelete